Read Time:1 Minute, 7 Second
ചെന്നൈ : തിരുവള്ളൂരിന് സമീപം കൂവംനദിക്ക് കുറുകെയുള്ള തറപ്പാലത്തിൽ അറ്റകുറ്റപ്പണികൾ തുടങ്ങി.
കൊണ്ടഞ്ചേരി ഹൈവേ റോഡിൽ ചത്തരെ പഞ്ചായത്തിലെ തറപ്പാലത്തിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്.
ഡിസംബർമാസത്തിൽ ശക്തമായി മഴപെയ്തപ്പോൾ തറപ്പാലത്തിന് കേടുപാടുകൾ പറ്റിയിരുന്നു. തുടർന്ന് തറപ്പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചിരുന്നു.
ഇതിനുമുമ്പ് മൂന്നുവർഷവും മഴക്കാലം കഴിഞ്ഞതിനുശേഷം തറപ്പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു.
മഴക്കാലത്ത് തറപ്പാലം കവിഞ്ഞ് വെള്ളം ഒഴുകുന്നതിനാലാണ് അറ്റകുറ്റപ്പണികൾ വേണ്ടിവരുന്നത്.
തറപ്പാലം മാറ്റി മേൽപ്പാലം പണിയണമെന്ന് പ്രദേശവാസികൾ കഴിഞ്ഞ നാലുവർഷമായി ആവശ്യപ്പെട്ടുവരുകയാണ്.