‘ശ്രദ്ധപിടിച്ചുപറ്റാൻ തരംതാഴുന്നു’; മുന്‍ എ.ഐ.എ.ഡി.എം.കെ നേതാവിന്‍റെ അപകീര്‍ത്തി പരാമര്‍ശം; നിയമനടപടി സ്വീകരിക്കുമെന്ന് തൃഷ

0 0
Read Time:2 Minute, 38 Second

ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്ര താരം തൃഷ കൃഷ്ണനെതിരെ വീണ്ടും അപകീര്‍ത്തി പരാമര്‍ശം.

അടുത്തിടെ പുറത്താക്കപ്പെട്ട എഐഎഡിഎംകെയുടെ സേലം വെസ്റ്റ് യൂണിയൻ സെക്രട്ടറി എവി രാജുവാണ് നടിയെ രാഷ്ട്രീയ നേതാക്കളുമായി ചേര്‍ത്തുവെച്ച് അപകീര്‍ത്തിപരമായ പരമാര്‍ശം നടത്തിയത്.

സംഭവം ചര്‍ച്ചയായതോടെ നടി തൃഷ രാഷ്ട്രീയ നേതാവിനെതിരെ രംഗത്തെത്തി.

ശ്രദ്ധനേടാൻ വേണ്ടി ഏതു തലത്തിലേക്കും തരംതാഴുന്ന നിന്ദ്യരായ മനുഷ്യരെ ആവർത്തിച്ച് കാണുന്നത് അറപ്പുളവാക്കുന്ന കാര്യമാണ്, തുടർനടപടികൾ തന്‍റെ അഭിഭാഷക വിഭാഗം സ്വീകരിക്കും-തൃഷ എക്സില്‍ കുറിച്ചു.

2017ൽ എഐഎഡിഎംകെയിലെ അധികാര വടംവലിക്കിടെ എംഎൽഎമാരെ കൂവത്തൂർ റിസോർട്ടിൽ താമസിപ്പിച്ചപ്പോൾ ഉണ്ടായ സംഭവം എന്ന അവകാശവാദത്തോടെയാണ് എ.വി.രാജു അധിക്ഷേപ പരാമർശം നടത്തിയത്.

ജയലളിതയുടെ മരണത്തിന് തൊട്ടുപിന്നാലെ ഭരണം കയ്യാളുന്ന വികെ ശശികലയുടെ കീഴിലുള്ള എഐഎഡിഎംകെ നേതൃത്വം വിമത നേതാവ് ഒ പനീർശെൽവത്തിനൊപ്പം എംഎൽഎമാർ പോകില്ലെന്ന് ഉറപ്പാക്കാൻ നിരവധി ഇടപെടലുകള്‍ നടത്തിയെന്ന് എവി രാജു ആരോപിച്ചു.

ചെന്നൈ കൂവത്തൂരിലെ ബീച്ച് സൈഡ് റിസോർട്ടിൽ തങ്ങളുടെ എംഎൽഎമാരെ ഒരുമിച്ച് നിർത്താനുള്ള എഐഎഡിഎംകെയുടെ ശ്രമങ്ങളുമായി ഭാഗമായി ഒരു എംഎല്‍എ ആവശ്യപ്പെട്ട പ്രകാരം തൃഷയെ റിസോര്‍ട്ടില്‍ എത്തിച്ചു എന്നായിരുന്നു എവി രാജുവിന്‍റെ പരാമര്‍ശം.

രാഷ്ട്രീയ നേതാവിന്‍റെ പരമാര്‍ശം വിവാദമയതോടെ നിരവധിപേര്‍ ഇയാള്‍ക്കെതിരെ രംഗത്തുവന്നു. തൃഷ ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ച നടപടിയെ ആരാധകരും പിന്തുണച്ചു.

നടന്‍ മന്‍സൂര്‍ അലിഖാന്‍ തൃഷക്കെതിരെ നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് പുതിയ സംഭവം തലപ്പൊക്കിയത്.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts