Read Time:55 Second
ചെന്നൈ : മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (എം.ടി.സി.) ബസ് സർവീസ് വിവരങ്ങൾ ലഭിക്കുന്ന ചെന്നൈ ബസ് മൊബൈൽ ആപ്ലിക്കേഷൻ ഇനി ഐ ഫോണിലും ലഭിക്കും.
ചെന്നൈ ബസ് ആപ്പിന്റെ ഐ.ഒ.എസ്. പതിപ്പ് ഗതാഗതവകുപ്പ് മന്ത്രി എസ്.എസ്. ശിവശങ്കർ പുറത്തിറക്കി.
ഈ ആപ്പിന്റെ ആൻഡ്രോയിഡ് പതിപ്പ് 2022 മുതൽ ഉപയോഗത്തിലുണ്ട്. എം.ടി.സി. ബസുകളുടെ ലോക്കേഷൻ, സമയം, ബസ് സ്റ്റോപ്പുകളുടെ വിവരങ്ങൾ, ഒരോ റൂട്ടിലെയും ബസ് സർവീസുകളുടെ വിവരങ്ങൾ തുടങ്ങിയവ ചെന്നൈ ബസ് ആപ്പിൽ ലഭ്യമാണ്.
ആപ്പ് പുറത്തിറക്കുന്ന ചടങ്ങിൽ എം.ടി.സി. എം.ഡി. ആൽബി ജോൺ വർഗീസും പങ്കെടുത്തു.