ചെന്നൈ: ദളപതി വിജയിയുടെ മകൻ ജെയ്സൺ സഞ്ജയ് സുപരിചിതനാണ്.
പിതാവിന്റെ ചിത്രമാണ് വേട്ടയ്ക്കാരനിലൂടെയാണ് ജെയ്സൺ സഞ്ജയ് സിനിമാ പ്രവേശനം നടത്തുന്നത്.
ജെയ്സൺ സംവിധാന രംഗത്തേക്ക് കടക്കുന്നുവെന്ന പ്രഖ്യാപനം നടത്തിയിട്ട് കുറച്ചേറെ കാലമായി.
ഇപ്പോഴിചാ താരപുത്രന്റെ ആദ്യ സിനിമയിലെ നായകനെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
കഴിഞ്ഞ ഓഗസ്റ്റിൽ ജെയ്സണിന്റെ കന്നിചിത്രത്തിന്റെ നിർമാണം ഏറ്റെടുക്കുമെന്ന് ലൈക്ക പ്രൊഡക്ഷൻസ് അറിയിച്ചിരുന്നു.
തങ്ങൾക്ക് ചിത്രത്തിന്റെ തിരക്കഥ ഇഷ്ടപ്പെട്ടുവെന്നും ലൈക്ക വ്യക്തമാക്കിയിരുന്നു.
ചിത്രത്തിൽ നായക വേഷത്തിൽ വിക്രമിന്റെ മകനും നടനുമായ ദ്രുവ് വിക്രം എത്തുമെന്നായിരുന്നു തുടക്കത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നത്.
പിന്നീട് വിജയ് സേതുപതിയുടെ പേരും ഉയർന്നുവന്നു. ഇപ്പോഴിതാ ചിത്രത്തിൽ ലീഡ് റോളിലെത്തുക ദുൽഖർ സൽമാൻ ആണെന്നാണ് പുതിയ വിവരം.
തമിഴ് മാധ്യമങ്ങൾ അടക്കം ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ചിത്രത്തിലെ അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടൊറന്റോ ഫിലിം സ്കൂളിൽ നിന്ന് ഫിലിം പ്രൊഡക്ഷനിൽ ബിരുദം നേടിയതിനുശേഷമാണ് ജേസൺ സംവിധാന രംഗത്തേയ്ക്ക് കടക്കുന്നത്.
ലണ്ടനിൽ നിന്ന് തിരക്കഥ രചനയിൽ ബിരുദവും സ്വന്തമാക്കി.
അതേസമയം, ദുൽഖർ സൽമാൻ കമൽഹാസൻറെ വരാനിരിക്കുന്ന തമിഴ് ആക്ഷൻ ഡ്രാമ ചിത്രമായ തഗ് ലൈഫിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.
മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ രചന കമൽഹാസനും മണിരത്നവും ചേർന്നാണ്.