Read Time:47 Second
ചെന്നൈ : വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും എം.ഡി.എം.കെ. ക്ക് പമ്പരം ചിഹ്നം നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പാർട്ടി ജനറൽ സെക്രട്ടറി വൈകോ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി.
ഈ ചിഹ്നം 1996-മുതൽ മത്സരരംഗത്തുള്ള പാർട്ടിക്ക് അവകാശപ്പെട്ടതാണെന്ന് ഹർജിയിൽ പറയുന്നു.
രജിസ്റ്റർ ചെയ്ത പാർട്ടിയായും അംഗീകൃത പാർട്ടിയായും എം.ഡി.എം.കെ. 1996 മുതൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.