പരീക്ഷണം പലതരം; കർണാടകയിൽ ‘സിംഹം’ എന്ന പേരിൽ അറിയുന്ന അണ്ണാമലൈയെ കേരളത്തിലും കർണാടകയിലും പ്രചാരണത്തിനിറക്കി ബി.ജെ.പി

ചെന്നൈ : കേരളത്തിലും കർണാടകയിലും തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമായി രംഗത്തിറങ്ങി ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ. കോയമ്പത്തൂരിലെ സ്ഥാനാർഥി കൂടിയായ അദ്ദേഹം ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ പ്രത്യേക നിർദേശപ്രകാരമാണ് മറ്റു സംസ്ഥാനങ്ങളിലും സജീവമായി പ്രചാരണത്തിനിറങ്ങുന്നത്. മുൻ ഐ.പി.എസ്. ഓഫീസറെന്ന നിലയിലും മാധ്യമ ഇടപെടലുകളിലൂടെയും വിവാദ പ്രസ്താവനകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും സജീവ സാന്നിധ്യമറിയിക്കാറുള്ള അണ്ണാമലൈയുടെ ജനപ്രീതി പരമാവധി ഉപയോഗപ്പെടുത്തുകയാണ് ബി.ജെ.പി. കേരളത്തിലും കർണാടകയിലും ആവശ്യമെങ്കിൽ ഉത്തരേന്ത്യയിലും അദ്ദേഹത്തെ പ്രചാരണത്തിനിറക്കാനാണ് തീരുമാനമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കർണാടകയിൽ ‘സിംഹം’ എന്ന പേരിലാണ് അണ്ണാമലൈ അറിയപ്പെടുന്നത്. തിരുവനന്തപുരം,…

Read More

കേരളത്തിൽ ആവേശം പകർന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ; ബിജെപി സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിൻ്റെ റോഡ് ഷോയിൽ പങ്കെടുത്തു

അണികൾക്ക് ആവേശം പകർന്നു അണ്ണാമലൈയുടെ റോഡ് ഷോ. എൻഡിഎ സ്ഥാനാർഥി ജി കൃഷ്ണകുമാറിൻ്റെ ഇലക്ഷൻ പ്രചരണാർത്ഥമാണ് തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ കൊല്ലത്ത് എത്തിയത്. രാവിലെ ആശ്രമം മൈതാനിയിൽ ഹെലികോപ്റ്ററിൽ എത്തിയ അദ്ദേഹത്തെ ബിജെപി ജില്ലാ നേതാക്കൾ അടക്കം നിരവധി പേരാണ് സ്വീകരിക്കാൻ എത്തിയത്. കടപ്പാക്കടയിൽ നിന്നുമാണ് റോഡ് ഷോ ആരംഭിച്ചത്. അണ്ണാമലൈ എത്തുന്നതിനു മുമ്പ് തന്നെ നിരവധി ബിജെപി പ്രവർത്തകർ കടപ്പാക്കടയിൽ എത്തിച്ചേർന്നിരുന്നു. തുടർന്ന് സ്ഥാനാർത്ഥി കൃഷ്ണകുമാറും അണ്ണാമൈലയും തുറന്ന ജീപ്പിൽ റോഡ് ഷോയിൽ പങ്കെടുത്തു.നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് റോഡ് ഷോ…

Read More

സംസ്ഥാനത്തെ ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം, ഇന്ത്യാ സഖ്യത്തിനും എൻഡിഎയ്ക്കും നാളത്തെ ദിനം നിർണായകം

  ചെന്നൈ : ലോക്സഭാ തെരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പ് നാളെ. തമിഴ്നാട്ടിലെ എല്ലാ മണ്ഡലങ്ങളും മറ്റ് 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. 1625 സ്ഥാനാർഥികളാണ് ആദ്യഘട്ട വോട്ടെടുപ്പിൽ ജനവിധി തേടുന്നത്. തമിഴ്നാട്ടിൽ 950 സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. 102 മണ്ഡലങ്ങളിലെ ജനവിധിയിൽ പ്രതീക്ഷയർപ്പിച്ചാണ് എൻഡിഎയും ഇന്ത്യാ സഖ്യവും മുന്നോട്ട് പോകുന്നത്. കഴിഞ്ഞതവണ നേരിയ ആധിപത്യം എൻഡിഎയ്ക്കാണ് ലഭിച്ചത്. ഇന്നലെ വൈകീട്ടോടെ പരസ്യപ്രചാരണം അവസാനിച്ച ഇവിടങ്ങളിൽ ഇന്ന് നിശബ്ദ പ്രചരണം നടക്കും. തമിഴ്നാട്ടിലെ 39 സംസ്ഥാനങ്ങളുൾപ്പെടെ 102 ലോക്സഭാ സീറ്റുകളിലേക്കാണ്…

Read More

ബി.ജെ.പി.യുടെ അവകാശവാദത്തിനെതിരേ ‘വട’പ്രചാരണവുമായി ഡി.എം.കെ.; 

ചെന്നൈ : കഴിഞ്ഞ പത്തുവർഷത്തിൽ 10 ലക്ഷം കോടി രൂപ തമിഴ്‌നാടിന് അനുവദിച്ചെന്ന ബി.ജെ.പി.യുടെ അവകാശവാദത്തിനെതിരേ ‘വട’പ്രചാരണവുമായി ഡി.എം.കെ. ഒന്നും ചെയ്യാതെ അവകാശവാദം ഉന്നയിക്കുന്നതിനെയാണ് വടചുടുക എന്ന തമിഴിലെ പ്രാദേശികപ്രയോഗത്തിലൂടെ അർഥമാക്കുന്നത്. ബി.ജെ.പി. നുണ പ്രചരിപ്പിക്കുകയാണെന്ന് സൂചിപ്പിച്ചാണ് ഇപ്പോൾ വടപ്രചാരണം തുടങ്ങിയത്. പത്തുലക്ഷം പേർക്ക് ജോലിനൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന പ്രസിദ്ധീകരിച്ച തമിഴ് പത്രത്തിനുമുകളിൽ വടവെച്ചിരിക്കുന്ന ചിത്രം എക്‌സിൽ പോസ്റ്റ് ചെയ്തുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് പ്രചാരണത്തിന് തുടക്കമിട്ടത്. 10 ലക്ഷം കോടി നൽകിയെന്ന അവകാശവാദത്തിനെതിരായ വിശദീകരണവും സ്റ്റാലിൻ എക്‌സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.…

Read More

സംസ്ഥാനത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇനി രണ്ട് നാൾ കൂടി

politics party

ചെന്നൈ : തമിഴ്‌നാട്ടിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ബുധനാഴ്ച സമാപിക്കാനിരിക്കെ നേതാക്കൾ ആരോപണപ്രത്യാരോപണങ്ങൾ കടുപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സംസ്ഥാനത്ത് പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. തിങ്കളാഴ്ച തിരുനെൽവേലിയിലെ അംബാസമുദ്രത്തിലായിരുന്നു മോദിയുടെ പ്രചാരണം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞദിവസം തിരുനെൽവേലിയിലും കോയമ്പത്തൂരിലും പ്രചാരണം നടത്തിയിരുന്നു. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. പരസ്യപ്രചാരണം അവസാനഘട്ടത്തിലായപ്പോഴേക്കും ബി.ജെ.പി.യുടെയും കോൺഗ്രസിന്റെയും ദേശീയ നേതാക്കളും കളം നിറയുകയാണ്.

Read More

കോൺഗ്രസ്സിന് പുതിയ പൊല്ലാപ്പ്; കോൺഗ്രസ് സ്ഥാനാർഥിയുടെ പ്രചാരണത്തിൽ പങ്കെടുത്തവർക്ക് പണം വിതരണം; ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ

ചെന്നൈ : വിരുദുനഗർ ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി മാണിക്കം ടാഗോറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് പൊതുയോഗത്തിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വിരുദുനഗറിൽ വ്യാഴാഴ്ച നടന്ന പ്രചാരണ യോഗത്തിനുശേഷം പങ്കെടുത്തവർക്ക് കോൺഗ്രസ് പ്രവർത്തകർ പണം കവറിലാക്കി നൽകുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മാണിക്കം ടാഗോറിന്റെ പ്രചാരണത്തിൽ വൻ ജനക്കൂട്ടമാണ് വിരുദുനഗർ ജില്ല ആസ്ഥാനത്ത് കൂടിയിരുന്നത്. വോട്ടിനു പണം നൽകുന്നതു തടയാൻ തിരഞ്ഞെടുപ്പ് ഫ്ളയിങ് സ്ക്വാഡുകൾ എല്ലാ വാഹനങ്ങളും പരിശോധിക്കുന്നതിനിടെയാണ് പണം വിതരണം പരസ്യമായി നടന്നത്. ഇത് സംബന്ധിച്ച്…

Read More

പെരുമാറ്റച്ചട്ടലംഘനം നടത്തിയതായി ആരോപണം; സ്റ്റാലിനെതിരേ നടപടി ആവശ്യപ്പെട്ട് പളനിസ്വാമി

ചെന്നൈ : തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരരേ നടപടിയാവശ്യപ്പെട്ട് പ്രതിപക്ഷനേതാവും അണ്ണാ ഡി.എം.കെ. സെക്രട്ടറിയുമായ എടപ്പാടി പളനിസ്വാമി തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്ന ശേഷം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കോയമ്പത്തൂരിൽ വൻ ക്രിക്കറ്റ് സ്റ്റേഡിയം പണിയുമെന്ന് അറിയിച്ചു. ഇക്കാര്യം ഡി.എം.കെ.യുടെ പ്രകടനപത്രികയിൽ പറഞ്ഞിട്ടില്ല. പ്രകടനപത്രികയിൽ പറയാത്ത കാര്യം കോയമ്പത്തൂരിൽ പറഞ്ഞത് പെരുമാറ്റച്ചട്ട ലംഘനമാണ്. വോട്ട് നേടുകയെന്ന ലക്ഷ്യം മാത്രമാണ് പ്രഖ്യാപനത്തിന് പിന്നിൽ. എടപ്പാടി പളനിസ്വാമി പറഞ്ഞു. കൂടാതെ ഡി.എം.കെ. ഗൃഹനാഥയ്ക്ക് മാസവും 1000 രൂപ നൽകുന്നുണ്ട്. ഇപ്പോൾ…

Read More

എംഎൽഎ മരണപെട്ടു; വിക്രവാണ്ടി നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കും

ചെന്നൈ : വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ ഡി.എം.കെ. എം.എൽ.എ. പുകഴേന്തി (70) മരിച്ചതിനെത്തുടർന്ന് ആറുമാസത്തിനുള്ളിൽ ഉപ തിരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സത്യബ്രദ സാഹു അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളായാണ് നടത്തുന്നതെന്നിരിക്കെ ഈ കാലയളവിൽതന്നെ വിക്രവാണ്ടി നിയോജകമണ്ഡലത്തിലേക്ക് ഉപ തിരഞ്ഞെടുപ്പ് നടത്തുമോയെന്ന ചോദ്യത്തിന് മറുപടിപറയുകയായിരുന്നു അദ്ദേഹം.

Read More

കനിമൊഴിയെക്കുറിച്ച് അപവാദ പ്രചാരണം; നാം തമിഴർ കക്ഷി സ്ഥാനാർഥിക്കെതിരെ പരാതി നൽകി ഡി.എം.കെ.

ചെന്നൈ : തൂത്തുക്കുടി സ്ഥാനാർഥിയും ഡി.എം.കെ. നേതാവുമായ എം. കനിമൊഴിയെക്കുറിച്ച് നാം തമിഴർ കക്ഷി (എൻ.ടി.കെ.) വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരേ ഡി.എം.കെ. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർക്ക് പരാതി നൽകി. നാം തമിഴർ കക്ഷി മൈലാടുതുറൈ സ്ഥാനാർഥി കാളിയമ്മാളിനെതിരേയാണ് കനിമൊഴി പരാതി നൽകിയത്. കനിമൊഴി യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞ അഭിപ്രായങ്ങളിൽ മാറ്റംവരുത്തി സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്താനാണ് എൻ.ടി.കെ. സ്ഥാനാർഥി ശ്രമിക്കുന്നതെന്ന് പരാതിയിൽ ആരോപിച്ചു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്നും ഡി.എം.കെ. തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ പരാതിയിൽ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പൊതുമധ്യത്തിൽ…

Read More

ജനങ്ങളുമായി ഐക്യമില്ലാത്ത സർക്കാരാണിത്’- ബിജെപിയെ വിമർശിച്ച് കമൽഹാസൻ

ചെന്നൈ: വടക്കൻ ചെന്നൈ ഡിഎംകെ സ്ഥാനാർത്ഥി കലാനിധി വീരസ്വാമിയെ പിന്തുണച്ച് പീപ്പിൾസ് ജസ്റ്റിസ് സെൻ്റർ അധ്യക്ഷൻ കമൽഹാസൻ ചെന്നൈയിലെ ഒട്ടേരിയിൽ പ്രചാരണം നടത്തി. പാർട്ടി ആരംഭിച്ച ദിവസം മുതൽ ഞാൻ ഏറ്റവും കൂടുതൽ സന്ദർശിക്കുന്നത് വടക്കൻ ചെന്നൈയിലാണ്. എന്നെപ്പോലുള്ള പലരും ആവശ്യപ്പെട്ടതനുസരിച്ച് വടക്കൻ ചെന്നൈയുടെ വികസനത്തിന് 1000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അന്തരിച്ച മുൻ മുഖ്യമന്ത്രി കരുണാനിധിയാണ് ചേരി നികത്തൽ ബോർഡ് എന്ന പദം കൊണ്ടുവന്നത്. കുടിൽ മാറ്റണമെന്ന ആശയം വന്നിട്ട് 40 വർഷമായി. ഞങ്ങൾ അത് തുടരുന്നു. പക്ഷേ, കേന്ദ്രത്തിൽ നിന്നോ വിദേശ…

Read More