Read Time:1 Minute, 5 Second
ചെന്നൈ: ദക്ഷിണ റെയിൽവേ ചെന്നൈയ്ക്കും കോയമ്പത്തൂരിനും ഇടയിൽ മാർച്ച് 5, 12 തീയതികളിൽ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് പ്രെഖ്യാപിച്ചു ദക്ഷിണ റെയിൽവേ.
06035 ചെന്നൈ സെൻട്രൽ-കോയമ്പത്തൂർ ജംഗ്ഷൻ പ്രത്യേക ട്രെയിൻ മാർച്ച് 5, 12 തീയതികളിൽ രാവിലെ 7.10ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ടു അതേ ദിവസം ഉച്ചയ്ക്ക് 2.15ന് കോയമ്പത്തൂർ റെയിൽവേ ജംഗ്ഷനിൽ എത്തിച്ചേരും.
നമ്പർ 06036 കോയമ്പത്തൂർ ജംഗ്ഷൻ-ചെന്നൈ സെൻട്രൽ സ്പെഷൽ ട്രെയിൻ മാർച്ച് 5, 12 തീയതികളിൽ കോയമ്പത്തൂർ ജംഗ്ഷനിൽ നിന്ന് ഉച്ചകഴിഞ്ഞ് 3.05 ന് പുറപ്പെട്ട് അതേ ദിവസം രാത്രി 9.50 ന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും.