സൂക്ഷിക്കുക; സംസ്ഥാനത്തെ താപനില ഗണ്യമായി ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

0 0
Read Time:1 Minute, 20 Second

ചെന്നൈ : തമിഴ്‌നാട്ടിൽ ഈമാസം താപനില ഗണ്യമായി ഉയരാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.

ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപ്പെട്ട്, തിരുവള്ളൂർ എന്നിവയുൾപ്പെടെ സംസ്ഥാനത്തിന്റെ വടക്കൻ തീരദേശജില്ലകളിൽ വരും ദിവസങ്ങളിൽ താപനില ഉയരും.

കരൂർ, ഈറോഡ്, സേലം തുടങ്ങിയ പ്രദേശങ്ങളിലും ചൂട് കഠിനമാകും.

മാസാവസാനത്തോടെ തമിഴ്നാടിന്റെ ഉൾപ്രദേശങ്ങളിലെ ഏതാനുംജില്ലകളിൽ കൂടി പ്രതീക്ഷിച്ചതിലും ഒന്നോരണ്ടോ ഡിഗ്രി സെൽഷ്യസ് താപനില കൂടുതലായി രേഖപ്പെടുത്തിയേക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അടുത്ത ഏതാനും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ പടിഞ്ഞാറൻമേഖലകളിൽ താപനില 38 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരും.

ചെന്നൈയിൽ അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ താപനില 35 ഡിഗ്രി സെൽഷ്യസിൽ കൂടുതലാകാനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts