Read Time:1 Minute, 24 Second
ചെന്നൈ : തമിഴ്നാട്ടിലെ ജനങ്ങളെ ആർക്കും കബളിപ്പിക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
പ്രളയദുരിതാശ്വാസത്തിനായി സംസ്ഥാനത്തിന് ഒരു രൂപപോലും കേന്ദ്രസർക്കാർ നൽകിയില്ലെന്നു പറഞ്ഞ സ്റ്റാലിൻ ജനങ്ങൾ ബി.ജെ.പി.യെ വിശ്വസിക്കില്ലെന്നും കൂട്ടിച്ചേർത്തു.
മയിലാടുതുറയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി തമിഴ്നാട്ടിൽ പ്രചാരണം നടത്താൻ എത്തുന്നതിനെയും സ്റ്റാലിൻ വിമർശിച്ചു.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾമാത്രം ജനങ്ങളെ കാണാൻ എത്തുന്നതല്ല ഡി.എം.കെ.യുടെ രീതി. എല്ലാ സമയത്തും തങ്ങൾ ജനങ്ങൾക്ക് ഒപ്പമുണ്ട്.
തമിഴ്നാടിന്റെ അവകാശങ്ങൾക്കുവേണ്ടിയും വികസനത്തിനായും എന്നും പ്രവർത്തിക്കും. അതിനാൽ ജനങ്ങൾ സംസ്ഥാന സർക്കാരിന് മികച്ച പിന്തുണ നൽകുന്നുണ്ടെന്നും സ്റ്റാലിൻ അവകാശപ്പെട്ടു.