അസം: അസമിലെ കാസിരംഗ ദേശീയ ഉദ്യാനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൻ്റെ ആദ്യ സന്ദർശനത്തിൽ ആന സവാരിയും ജീപ്പ് സവാരിയും അദ്ദേഹം നടത്തി.
1957ന് ശേഷം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ദേശിയോദ്യാനം സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയായി മോദി മാറി.
പാർക്ക് ഡയറക്ടർ സൊണാലി ഘോഷും മറ്റ് മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ദേശീയ ഉദ്യാനത്തിൻ്റെ സെൻട്രൽ കൊഹോറ റേഞ്ചിനുള്ളിൽ സ്ഥിതി ചെയ്യുന്ന മിഹിമുഖ് ഏരിയയ്ക്കുള്ളിൽ ജീപ്പ് സവാരിക്ക് ശേഷമാണ് മോദി ആനപ്പുറത്ത് കയറിയത്.
പ്രധാനമന്ത്രി രണ്ട് ദിവസത്തെ അസം സന്ദർശനത്തിൽ 18,000 കോടി രൂപയുടെ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും.
അസം സർക്കാരും കേന്ദ്ര സർക്കാരും ചേർന്നാണ് പദ്ധതികൾ നടപ്പാക്കുന്നത്.
വെള്ളിയാഴ്ച അദ്ദേഹം ആദ്യം തേസ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ അദ്ദേഹത്തെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സ്വാഗതം ചെയ്തു.