15 തമിഴ്‌നാട് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന

ചെന്നൈ: ഇന്ന് രാവിലെ കാരയ്ക്കലിൽ നിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോയ തമിഴ്‌നാട് കാരക്കൽ സ്വദേശികളായ 15 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു . കാരക്കൽ ജില്ലയിലെ ക്ലിഞ്ചൽമേട് മത്സ്യബന്ധന ഗ്രാമത്തിലെ സുതൻ എന്നയാളുടെ ബോട്ടിലാണ് കാരക്കൽമേട് വില്ലേജിലെ എസ്.കാന്തസാമി (43), ക്ലിഞ്ചൽമേട് സ്വദേശി പി.സുന്ദരമൂർത്തി (44) എന്നിവർ മത്സ്യബന്ധനത്തിന് പോയത്. ഇവരോടൊപ്പം നാഗൈ സ്വദേശികളായ എസ്.കാളിദാസ് (34), എ.ശ്രീറാം (24), തരംങ്കമ്പാടി പി.അനന്തപാൽ (50), പെരുമാൾപേട്ട് ആർ.പുലവേന്ദ്രൻ (42), കെ.കവിയരശൻ (34), എ.സിംഗറാം (33) എന്നിവരും ഉൾപ്പെടുന്നു. തമിഴ്‌നാട്ടിലെ മയിലാടുതുറൈ ജില്ലകൾ പുതുപ്പേട്ട്…

Read More

2019ൻ്റെ ആവർത്തനം; തമിഴ്‌നാട്ടിൽ കൈകോർത്ത് ഡിഎംകെയും കോൺഗ്രസും

തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ലോക്‌സഭാ സീറ്റുകളിൽ ഡിഎംകെയുമായി സീറ്റ് പങ്കിടൽ കരാറിലെത്തി കോൺഗ്രസ്. കരാർ പ്രകാരം തമിഴ്‌നാട്ടിൽ ഒമ്പത് സീറ്റിലും പുതുച്ചേരിയിലെ ഏക സീറ്റിലും കോൺഗ്രസ് മത്സരിക്കും. ശേഷിക്കുന്ന 30 സീറ്റുകളിൽ സഖ്യകക്ഷികൾ നിർത്തുന്ന സ്ഥാനാർത്ഥികളെ കോൺഗ്രസ് പിന്തുണയ്ക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. ഡിഎംകെയും കോൺഗ്രസും ഒരുമിച്ച് പോരാടും, ഒരുമിച്ച് മുന്നോട്ട് പോകും, ​​ഒരുമിച്ച് വിജയിക്കുമെന്നും വേണുഗോപാൽ പറഞ്ഞു. സഖ്യം നിർത്തുന്ന സ്ഥാനാർത്ഥികൾ 40 സീറ്റുകളിലും വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ഫോർമുല 2019-ൽ…

Read More

ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിന് ഏഴ് ലക്ഷം രൂപ നൽകി; വെളിപ്പെടുത്തലുമായി മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നിർമ്മാതാവ് ജാഫർ സാദിക്ക്

ചെന്നൈ: ഉദയനിധി സ്റ്റാലിനെതിരെ വെളിപ്പെടുത്തലുമായി നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത നിർമ്മാതാവ് ജാഫർ സാദിക്ക്. ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിന് ഏഴ് ലക്ഷം രൂപ നൽകിയതായി അന്വേഷണ ഏജൻസിയോട് അറിയിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞതായാണ് റിപ്പോർട്ട്. 2000 കോടി രൂപയുടെ മയക്കുമരുന്ന് കടത്തുകേസിലാണ് സാദിക്ക് അറസ്റ്റിലായത്. കഴിഞ്ഞ വർഷം സംസ്ഥാനത്തുണ്ടായ പ്രളയത്തിൽ ഉദയനിധി സ്റ്റാലിന് 5 ലക്ഷം രൂപ നൽകിയെന്നും ബാക്കി 2 ലക്ഷം പാർട്ടി ഫണ്ടായി നൽകിയെന്നും സാദിഖ് അധികാരികളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകനെ ചോദ്യം…

Read More

അന്താരാഷ്ട്ര മയക്കുമരുന്നു സംഘത്തിന്റെ സൂത്രധാരൻ പോലീസിന് നൽകിയത് സി.സി.ടി.വി ക്യാമറകൾ

ചെന്നൈ : അന്താരാഷ്ട്ര മയക്കുമരുന്നു സംഘത്തിന്റെ സൂത്രധാരനായ സിനിമാ നിർമാതാവ് നഗരത്തിലെ കുറ്റകൃത്യങ്ങൾ തടയുന്നതിന് പോലീസിന് സംഭാവന നൽകിയത് സി.സി.ടി.വി. കൾ. സംസ്ഥാന ഡി.ജി.പി. ശങ്കർ ജിവാൾ തന്നെയാണ് പത്രസമ്മേളനത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. കേസിന്റെ വിവരം വന്നതോടെ സി.സി.ടി.വി. കൾ തിരിച്ചേൽപ്പിച്ചതായി കമ്മിഷണർ പറഞ്ഞു. ഓസ്‌ട്രേലിയയിലേക്കും ന്യൂസിലൻഡിലേക്കും മയക്കുമരുന്നു നിർമാണത്തിനു വേണ്ട രാസവസ്തുക്കൾ കടത്തുന്ന ഗുഢസംഘത്തിന് നേതൃത്വം നൽകുന്നത് ഡി.എം.കെ. ചെന്നൈ വെസ്റ്റ് ഡെപ്യൂട്ടി ഓർഗനസൈറായിരുന്ന എ.ആർ. ജാഫർ സാദിഖ് ആണെന്നാണ് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പറയുന്നത്. സാദിഖിനെ പിടികൂടാനുള്ള ശ്രമം തുടരുന്നതിനിടെയാണ് അയാൾ…

Read More

ഒടിടിയിൽ ഈ മാസം ചാകര; എത്തുന്നത് ഭ്രമയുഗം മുതൽ മറ്റ് പ്രമുഖ ചിത്രങ്ങളും; അറിയാം

മലയാള സിനിമയിൽ വ്യത്യസ്ത ജോണറിലുള്ള പല സിനിമകൾ ഒരേ സമയം പുറത്തിറങ്ങുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്ത മാസമാണ് ഫെബ്രുവരി. ഇപ്പോഴിതാ പല ചിത്രങ്ങളും ഒടിടിയിലേക്ക് റിലീസിനൊരുങ്ങുകയാണ്. മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ സോണി ലൈവിലൂടെ മാർച്ച് 15 നാണ് സ്ട്രീമിംഗ് ആരംഭിക്കും. ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ‘അന്വേഷിപ്പിൻ കണ്ടെത്തും’ കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ക്രൈം- ത്രില്ലർ ഴോണറിൽ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ജയറാമിനെ നായകനാക്കി മിഥുൻ…

Read More

ശിശുപീഡനക്കേസിലെ അതിജീവിതമാരുടെ കുടുംബം തെരുവിൽ; എട്ടും പത്തും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടത് പലതവണ

ചെന്നൈ : ശിശുപീഡനക്കേസിലെ അതിജീവിതമാരുടെ കുടുംബം അന്തിയുറങ്ങുന്നത് തെരുവോരത്ത്. കേസിന്റെയും പോലീസുകാരുടെ പോക്കുവരവിന്റെയും പേരിൽ വീട്ടുടമ ഇറക്കിവിട്ടതോടെയാണ് കൂലിവേലക്കാരായ ദമ്പതിമാരും സഹോദരനും പെരുവഴിയിലായത്. പ്രായപൂർത്തിയായിട്ടില്ലാത്ത മൂന്നുപെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട കേസിലെ പ്രതി ഏറെനാളുകൾക്കുശേഷം അറസ്റ്റിലായെങ്കിലും അതേസംഭവത്തിലെ അതിജീവിതമാരുടെ കുടുംബം ഗതിയില്ലാതെ അലയുകയാണ്. തിരുവാൺമിയൂരിനടുത്ത് ഈസ്റ്റ് കോസ്റ്റ് റോഡിലെ നടപ്പാതയിലാണ് ഇരുപതുദിവസമായി അമ്മയും അച്ഛനും ആൺകുട്ടിയും കിടന്നുറങ്ങുന്നത്. സ്കൂൾ അധികൃതർ ഇടപെട്ട് ശിശുക്ഷേമസമിതിയുടെ അഭയകേന്ദ്രത്തിലാക്കിയില്ലായിരുന്നെങ്കിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളും തെരുവിൽ ഉറങ്ങേണ്ടിവരുമായിരുന്നു. ചെന്നൈ നഗരസഭയുടെകീഴിലുള്ള സ്കൂളിൽ പഠിക്കുന്ന എട്ടും പത്തും പന്ത്രണ്ടും വയസ്സുള്ള മൂന്നുപെൺകുട്ടികളാണ് രണ്ടു വർഷത്തിനിടെ പലതവണ…

Read More

ചെന്നൈ-മൈസൂരു പാതയിലെ രണ്ടാം വന്ദേഭാരത് ഉൾപ്പെടെ പുതിയ വന്ദേഭാരത് ഉദ്ഘാടനം 12-ന്

ചെന്നൈ : രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ പുതുതായി സർവീസ് തുടങ്ങുന്ന വന്ദേ ഭാരത് എക്സ്‌പ്രസുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 12-ന് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് മംഗളൂരുവിലേക്ക് നീട്ടുന്നതിന്റെ പ്രഖ്യാപനവും ഇതോടൊപ്പം നടക്കുമെന്നാണ് അറിയുന്നത്. ചെന്നൈ-മൈസൂരു പാതയിലെ രണ്ടാം വന്ദേഭാരത് ഉൾപ്പെടെ പുതുതായി പന്ത്രണ്ട് സർവീസുകൾ തുടങ്ങുമെന്നാണ് റെയിൽവേയധികൃതർ പറയുന്നത്. ബെംഗളുരു-കലബുറഗി, അഹമ്മദാബാദ്-മുംബൈ സെൻട്രൽ രണ്ടാംസർവീസ്, മുംബൈ സി.എസ്.ടി. -കോലാപ്പുർ, ലഖ്‌നൗ-ദെഹ്‌റാദൂൺ, ഡൽഹി-ഖജുരാഹോ, ന്യൂ ജൽപായ്ഗുഡി-പട്‌ന, പട്‌ന-ലഖ്‌നൗ (അയോധ്യ വഴി), പുണെ-വഡോദര, പുരി-വിശാഖപട്ടണം, സെക്കന്തരാബാദ്-വിശാഖപട്ടണം രണ്ടാം സർവീസ്, റാഞ്ചി-വാരാണസി, എന്നിവയാണ് പരിഗണനയിലുള്ള റൂട്ടുകൾ. ഐ.സി.എഫിൽനിന്ന്…

Read More

2000 കോടിയുടെ മയക്കുമരുന്ന് കടത്തി: സിനിമാ നിർമ്മാതാവും മുൻ ഡിഎംകെ പാർട്ടിയിൽ ഡെപ്യൂട്ടി സെക്രട്ടറിയുമായ ജാഫർ സാദിക്ക് അറസ്റ്റിൽ.

മയക്കുമരുന്ന് കടത്ത് കേസിൽ സിനിമാ നിർമ്മാതാവ് ജാഫർ സാദിക്ക് അറസ്റ്റിൽ. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് (NCB) ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജാഫർ ഒളിവിലായിരുന്നു. ആരോപണവിധേയനായ ചലച്ചിത്ര നിർമ്മാതാവ് സഫർ സാദിഖ് ഇതുവരെ 2000 കോടി രൂപയുടെ മയക്കുമരുന്ന് വിദേശത്തേക്ക് അയച്ചതായി എൻസിബി റിപ്പോർട്ട് ചെയ്യുന്നു. ഇയാൾ ഡിഎംകെ പാർട്ടിയിൽ ഡെപ്യൂട്ടി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കേസിൽ തലസ്ഥാനമായ ഡൽഹിയിൽ നിന്ന് മൂന്ന് പേരെ എൻസിബി ഇതിനകം അറസ്റ്റ് ചെയ്തിരുന്നു. സ്യൂഡോഫെഡ്രിൻ എന്ന മയക്കുമരുന്ന് പ്രതി 45 തവണ വിദേശത്തേക്ക് അയച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.…

Read More

ലോക്‌സഭ തെരഞ്ഞെടുപ്പ്; തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്- ഡിഎംകെ സീറ്റ് ധാരണയായി; കോണ്‍ഗ്രസ് മത്സരിക്കുക ഒമ്പതിടത്ത്

ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്- ഡിഎംകെ സീറ്റ് ധാരണയായി. പുതുച്ചേരിയില്‍ ഒരു സീറ്റും തമിഴ്‌നാട്ടില്‍ ഒമ്പത് സീറ്റുമാണ് ഡിഎംകെ കോണ്‍ഗ്രസിന് അനുവദിച്ചത്. 2019ല്‍ മത്സരിച്ച പത്തില്‍ ഒമ്പതും കോണ്‍ഗ്രസ് നേടിയിരുന്നു. തമിഴ്നാട്ടില്‍ 39 ലോക്സഭാ സീറ്റുകളാണുള്ളത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെസി വേണുഗോപാല്‍, അജോയ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ എംകെ സ്റ്റാലിനും തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ സെല്‍വപെരുന്തഗൈയുമാണ് സീറ്റ് സംബന്ധിച്ച് അന്തിമ രൂപം നല്‍കിയത്. തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും 40 സീറ്റുകളിലും ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച കെ സി…

Read More

കമല്‍ ഹാസന്‍ ഡിഎംകെ സഖ്യത്തില്‍; ലോക്സഭയില്‍ മത്സരിക്കില്ല; മറ്റൊരു ഓഫര്‍ മുന്നോട്ടുവെച്ച് സ്റ്റാലിന്‍

തമിഴ്നാട്ടിൽ ഡിഎംകെയുമായി സഖ്യം പ്രഖ്യാപിച്ച് നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസൻ്റെ മക്കൾ നീതി മയ്യം. ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനും കമല്‍ഹാസനും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് സഖ്യം സംബന്ധിച്ച തീരുമാനമായത്. ഡിഎംകെ. ആസ്ഥാനമായ അണ്ണാ അറിവാലയത്തിലായിരുന്നു ചര്‍ച്ച. കമല്‍ഹാസന്റെ പാര്‍ട്ടി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഡിഎംകെയുമായി സഖ്യം രൂപീകരിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തിന്റെ സ്ഥാനാർഥികൾക്കായി കമൽഹാസൻ ഉൾപ്പെടെയുള്ള എംഎൻഎം നേതാക്കൾ പ്രചാരണത്തിന് ഇറങ്ങും.. 2025ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ എംഎൻഎം ഒരു സീറ്റ് നേടിയെന്നും റിപ്പോർട്ടുകളുണ്ട്. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ…

Read More