ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്- ഡിഎംകെ സീറ്റ് ധാരണയായി.
പുതുച്ചേരിയില്‍ ഒരു സീറ്റും തമിഴ്‌നാട്ടില്‍ ഒമ്പത് സീറ്റുമാണ് ഡിഎംകെ കോണ്‍ഗ്രസിന് അനുവദിച്ചത്.
2019ല്‍ മത്സരിച്ച പത്തില്‍ ഒമ്പതും കോണ്‍ഗ്രസ് നേടിയിരുന്നു.
തമിഴ്നാട്ടില്‍ 39 ലോക്സഭാ സീറ്റുകളാണുള്ളത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെസി വേണുഗോപാല്‍, അജോയ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ എംകെ സ്റ്റാലിനും തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ സെല്‍വപെരുന്തഗൈയുമാണ് സീറ്റ് സംബന്ധിച്ച് അന്തിമ രൂപം നല്‍കിയത്.
തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും 40 സീറ്റുകളിലും ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച കെ സി വേണുഗോപാല്‍, കോണ്‍ഗ്രസും ഡിഎംകെയും തമ്മിലുള്ള ബന്ധം ഭദ്രമാണെന്നും പറഞ്ഞു.
ഒരുമിച്ച് പോരാടുകയും ഒരുമിച്ച് വിജയിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.