0
0
Read Time:1 Minute, 1 Second
ചെന്നൈ: തമിഴ്നാട്ടിലെ ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ നടി ഖുശ്ബും.
നിലവിൽ ബിജെപിയുടെ ദേശീയ നിർവാഹക സമിതിയംഗമാണ് താരം.
അതേസമയം തമിഴ്നാട്ടിൽ മത്സരിക്കുന്ന ബി.ജെ.പി. സ്ഥാനാർത്ഥികളുടെ പട്ടിക ഉടൻ പുറത്തുവിടുമെന്നാണ് സൂചന.
അണ്ണാമലൈയ്ക്ക് കോയമ്പത്തൂർ സീറ്റ് നൽകാനാണ് ഉദ്ദേശ്യം.
സെൻട്രൽ ചെന്നൈയിൽ ഖുശ്ബുവിനെ മത്സരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
കരടുപട്ടിക ബുധനാഴ്ച ഡൽഹിയിൽ ബി.ജെ.പി. നേതൃത്വത്തിനു കൈമാറി.
ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ, മുൻകേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ എന്നിവരുടെ പേരുകൾ ഇതിൽ ഇടംപിടിച്ചിട്ടുണ്ട്.