Read Time:1 Minute, 9 Second
ചെന്നൈ : ചെന്നൈയിലെ വ്യാസർപാടിയിൽ വീടിന്റെ താഴത്തെ നിലയിൽനിന്ന് ഒന്നാം നിലയിലേക്ക് കുടിവെള്ള കാൻ കൊണ്ടു പോകുന്നതിനിടെ പതിനാറുകാരൻ കുഴഞ്ഞുവീണു മരിച്ചു.
സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി വിജയ് ദിലീപൻ ആണ് മരിച്ചത്.
ദിലീപും അച്ഛൻ പാർഥിപനും കടയിൽനിന്ന് കുടിവെള്ള കാൻ വാങ്ങിയെത്തിയതായിരുന്നു.
ദിലീപൻ ഒരു കാൻ എടുത്ത് പടി കയറാൻ തുടങ്ങി.
മുകളിലേക്കു വന്ന അച്ഛൻ, ദിലീപ് വീണുകിടക്കുന്നതുകണ്ട് ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.
കുട്ടി എങ്ങനെ കുഴഞ്ഞുവീണു എന്ന് കണ്ടെത്താനായിട്ടില്ല.
പോസ്റ്റ്മോർട്ടം റിപ്പോർട്ടു കിട്ടിയാലേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.