Read Time:1 Minute, 21 Second
ചെന്നൈ : രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതരായ മുരുകൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവർ ബുധനാഴ്ച ചെന്നൈയിലെ ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മിഷനിൽ ഹാജരായി.
ശ്രീലങ്കയിലേക്കു മടങ്ങാനായി പാസ്പോർട്ട് ലഭിക്കുന്നതിനുള്ള വ്യക്തിഗത അഭിമുഖത്തിനായാണ് ഇവരെ എത്തിച്ചത്.
ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മിഷണർ വെങ്കിടേശ്വരൻ രണ്ടു മണിക്കൂറോളം അവരുമായി അഭിമുഖം നടത്തി. മുരുകനെ കാണാൻ ഭാര്യ നളിനിയും ഇവിടെ എത്തി.
നിലവിൽ തിരുച്ചിറപ്പള്ളിയിലെ വിദേശ പൗരർക്കായുള്ള പ്രത്യേക ക്യാമ്പിൽ തടങ്കലിൽ കഴിയുന്ന മൂന്നുപേരെയും കനത്ത പോലീസ് സുരക്ഷയിലാണ് ചെന്നൈയിൽ എത്തിച്ചത്.
അഭിമുഖം പൂർത്തിയാക്കിയ ശേഷം തിരുച്ചിറപ്പള്ളിയിലേക്കുതന്നെ കൊണ്ടുപോയി. ഇവർക്കൊപ്പം ക്യാമ്പിൽ കഴിഞ്ഞിരുന്ന ശാന്തൻ ഏതാനും ദിവസംമുമ്പാണ് മരിച്ചത്.