സാരി ധരിച്ചാൽ അതിസുന്ദരിയായി കാണപ്പെടുന്ന താരമാണ് നവ്യ നായർ.
പ്രധാനപ്പെട്ട പല പരിപാടികളിലും നവ്യക്ക് സാരി നിർബന്ധമാണ്. പ്രത്യേകിച്ചും നൃത്തവുമായി ബന്ധപ്പെട്ട പരിപാടികൾക്ക്.
പട്ടുസാരി ചുറ്റിയ നവ്യയുടെ ചിത്രങ്ങളും വീഡിയോസും അവരുടെ ഇൻസ്റ്റഗ്രാം പേജിൽ നോക്കിയാൽ കാണാൻ സാധിക്കും.
അത്രയും കണ്ടാൽ തന്നെ മനസിലാക്കാം നവ്യയുടെ സാരി പ്രേമം എത്രത്തോളം ഉണ്ടെന്ന്
ആ സാരികൾ എല്ലാം തന്റെ അലമാരിയിൽ അടുക്കി സൂക്ഷിക്കാൻ നവ്യ തയാറല്ല. പ്രത്യേകിച്ചും ആരും കൊതിക്കുന്ന കാഞ്ചീപുരം സാരികൾ.
ഇനി ആ സാരികൾ ആരാധകർക്കും സാരി പ്രേമികൾക്കും സ്വന്തമാക്കാം. അതിനുള്ള അവസരം നവ്യ തുറന്നു തരുന്നു.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് താൻ ഒരു പുതിയ സംരംഭം ആരംഭിക്കുന്ന വിവരം നവ്യാ നായർ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നു.
ഒരിക്കൽ ഉടുത്തതോ അതുമല്ലെങ്കിൽ വാങ്ങിയിട്ട് ധരിക്കാൻ പോലും സമയം കിട്ടാതെപോയതോ ആയ തന്റെ പക്കലെ വസ്ത്രങ്ങൾ പ്രീ-ലവ്ഡ് എന്ന പേരിൽ വിൽക്കാനുള്ള പ്ലാൻ.
ആ പോസ്റ്റിനു പിന്നാലെ നവ്യ നായർ ആ സാരികൾ വിൽപ്പനയ്ക്കെത്തിച്ചു.
പ്രീ-ലവ്ഡ് ബൈ നവ്യാ നായർ (Pre-Loved By Navya Nair) എന്ന പേരിലാണ് ഇൻസ്റ്റഗ്രാം പേജ് തുറന്നിരിക്കുന്നത്.
ഇതിൽ ഇതിനോടകം ആറ് സാരികൾ വിൽപ്പനയ്ക്ക് വന്നിട്ടുണ്ട്