Read Time:44 Second
ചെന്നൈ : നടൻ വിജയ് തമിഴക വെട്രി കഴകം എന്ന പേരിൽ പാർട്ടി ആരംഭിക്കുന്നത് മതംമാറ്റം നടത്തുന്നതിനാണെന്ന് ഹിന്ദു മക്കൾ കക്ഷി.
ആരാധകരെ ക്രിസ്ത്യാനികളാക്കാനാണ് വിജയ് പാർട്ടി തുടങ്ങുന്നതെന്നും ഇത് ഹിന്ദുക്കളായ വിജയ് ആരാധകർ മനസ്സിലാക്കണമെന്നും ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്ത് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിജയ് പുറത്തിറക്കിയ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അർജുൻ സമ്പത്ത്.