Read Time:1 Minute, 27 Second
ചെന്നൈ : വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചെന്നൈ സെൻട്രൽ റെയിൽവേസ്റ്റേഷനും ബേസിൻ ബ്രിഡ്ജ് റെയിൽവേ സ്റ്റേഷനും ഇടയിൽ നിർമിച്ച എലിഫന്റ് ഗേറ്റ് റെയിൽവേ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു.
ദേവസ്വം ബോർഡ് മന്ത്രി പി.കെ. ശേഖർ ബാബു, ദയാനിധിമാരൻ എം.പി. എന്നിവർ ചേർന്നാണ് തുറന്നുകൊടുത്തത്.
71.26 കോടി ചെലവിലാണ് പാലം നിർമിച്ചത്.
1933-ൽ നിർമിച്ച മേൽപ്പാലം 2017-ൽ പൊളിച്ച് പുതിയ പാലം നിർമിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി പാലത്തിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചിരുന്നു.
2020 ഏപ്രിൽ 27-നാണ് പാലം പൊളിച്ചത്. ഒരുവർഷംകൊണ്ട് പൂർത്തീകരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നിർമാണം നീണ്ടുപോയി.
വാൾടാക്സ് റോഡിനെയും രാജമുത്തയ്യ ശാലൈയെയും ബന്ധിപ്പിക്കുന്നതാണ് എലിഫന്റ് ഗേറ്റ് മേൽപ്പാലം. കോർപ്പറേഷൻ മേയർ ആർ. പ്രിയയും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.