ചെന്നൈ : ടാറ്റ ഐപിഎൽ 2024-ൽ ചെന്നൈ സൂപ്പർ കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഉദ്ഘാടന മത്സരത്തിനുള്ള ടിക്കറ്റുകളുടെ ഓൺലൈൻ വിൽപ്പന ഇന്ന് ആരംഭിക്കും.
മാർച്ച് 22-ന് ചെന്നൈ ചെപ്പോക്ക് എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൻ്റെ ടിക്കറ്റുകളാണ് ഇന്ന് രാവിലെ 9:30 മുതൽ പേടിഎം ആപ്പ്, ഇൻസൈഡർ.ഇൻ എന്നീ വെബ്സൈറ്റുകൾ വഴി വില്പന ആരംഭിക്കുന്നത്.
ഐപിഎൽ ഓപ്പണറുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
1:- എംഎ ചിദംബരം സ്റ്റേഡിയം പ്ലാസ്റ്റിക് വിമുക്ത മേഖലയാണ്, കൂടാതെ പരിസരത്ത് പ്ലാസ്റ്റിക് ബാഗുകളോ മറ്റ് പ്ലാസ്റ്റിക് അനുബന്ധ വസ്തുക്കളോ അനുവദിക്കില്ല.
2:- RO ശുദ്ധീകരിച്ച സൗജന്യ കുടിവെള്ള സൗകര്യം എല്ലാ സ്റ്റാൻഡുകളിലും പൊതുജനങ്ങൾക്ക് ലഭ്യമാണ്.
3:- ഓൺലൈൻ ടിക്കറ്റുകൾ വാങ്ങുന്ന ആളുകൾക്ക് ഗേറ്റിൽ ബാർകോഡ്/ക്യുആർ കോഡ് ഉപയോഗിച്ച് ഇ-ടിക്കറ്റുകൾ സ്കാൻ ചെയ്തുകൊണ്ട് പ്രവേശനം അനുവദിക്കും.
മാർച്ച് 22 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിനായി 4.30 ന് പ്രവേശന കവാടങ്ങൾ തുറക്കും.