Read Time:56 Second
ചെന്നൈ : സമുദ്രാതിർത്തി ലംഘിച്ചുവെന്ന കുറ്റംചുമത്തി 21 തമിഴ് മീൻപിടിത്തക്കാരെ ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിലെടുത്തു.
രാമേശ്വരത്തുനിന്ന് പോയ തൊഴിലാളികളാണ് സേനയുടെ പിടിയിലായത്.
നെടുന്തീവിന് സമീപം മീൻപിടിക്കുമ്പോൾ അവിടെ ബോട്ടിലെത്തിയ ലങ്കൻ സേന തൊഴിലാളികളെ പിടിച്ചുകൊണ്ടുപോയി.
തൊഴിലാളികൾ സഞ്ചരിച്ച രണ്ട് ബോട്ടുകളും കസ്റ്റഡിയിലെടുത്തു.
തൊഴിലാളികളെ മോചിപ്പിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടിയാവശ്യപ്പെട്ട് രാമനാഥപുരത്ത് മറ്റ് മീൻപിടിത്തക്കാർ സമരം നടത്തി.