Read Time:52 Second
പഴനി : പഴനി മുരുകൻ ക്ഷേത്രത്തിൽ സർവ ശിവനടിയർകൾ സംഘത്തിന്റെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനം നടത്തി.
മധുര, ദിണ്ടിക്കൽ, പഴനി, കരൂർ, ഈറോഡ്, കോയമ്പത്തൂർ, തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി തുടങ്ങി സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നു വന്നിരുന്ന മൂവായിരത്തിലധികം പ്രവർത്തകർ പങ്കെടുത്തു.
ദേവസ്വം ട്രസ്റ്റ് ബോർഡ് അംഗങ്ങളായ സുബ്രഹ്മണ്യനും രാജശേഖറും ഉദ്ഘാടനംചെയ്തു.
പഴനിമല അടിവാരംപാത വിനായകർ ക്ഷേത്രം, ഗിരിവീഥിയിലെ, പഴനി ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ ശുചീകരണം നടത്തി.