ചെന്നൈ : അണ്ണാ ഡി.എം.കെ.യുടെ ചിഹ്നവും കൊടിയും ഒ. പനീർശെൽവം(ഒ.പി.എസ്.) പക്ഷം ഉപയോഗിക്കുന്നത് മദ്രാസ് ഹൈക്കോടതി വിലക്കി. അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയുടെ ഹർജി പരിഗണിച്ച ജസ്റ്റിസ് എൻ. സതീഷ്‌കുമാർ, പാർട്ടി കോ-ഓർഡിനേറ്ററെന്ന് ഒ.പി.എസ്. അവകാശപ്പെടുന്നതും നിരോധിച്ചു. മുമ്പ് ഇതേ ഹർജിയിൽ താത്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ സ്ഥിരമായി വിലക്കി ഹർജി തീർപ്പാക്കുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അണ്ണാ ഡി.എം.കെ.യുടെ രണ്ടില ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒ.പി.എസ്. തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയ പളനിസ്വാമി…
Read MoreDay: 19 March 2024
സർക്കാർ ഭൂമി കയ്യേറി തിരഞ്ഞെടുപ്പ് ഓഫീസുകൾ തുറക്കരുത്: രാഷ്ട്രീയ പാർട്ടികൾക്ക് നിർദ്ദേശങ്ങളുമായി തിരഞ്ഞെടുപ്പ് ഓഫീസർ
ചെന്നൈ: ചെന്നൈയിലെ പാർട്ടികളും സ്ഥാനാർഥികളും പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ച് അംഗീകൃത രാഷ്ട്രീയ പാർട്ടികളുമായുള്ള ആലോചനാ യോഗം ഇന്നലെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ജെ.രാധാകൃഷ്ണൻ്റെ അധ്യക്ഷതയിൽ റിബൺ ഹൗസിൽ ചേർന്നു. മറ്റ് രാഷ്ട്രീയ പാർട്ടികൾ പൊതുയോഗങ്ങളും റാലികളും നിരോധിക്കരുത് എന്നും അദ്ദേഹം യോഗത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പാർട്ടി അനുഭാവികളെ ചോദ്യം ചെയ്തും ലഘുലേഖകൾ വിതരണം ചെയ്തും മറ്റ് പാർട്ടി യോഗങ്ങൾ തടസ്സപ്പെടുത്തരുത്. മറ്റൊരു പാർട്ടിയുടെ റാലിയുടെ വഴിയിലൂടെ മറ്റൊരു പാർട്ടി റാലി നടത്താൻ ശ്രമിക്കുന്നതും ഒരു പാർട്ടിയുടെ പോസ്റ്ററുകൾ മറ്റൊരു പാർട്ടി പ്രവർത്തകർ കീറുന്നതും ഇതിൽ…
Read Moreമോദിയുടെ റോഡ് ഷോയിൽ സ്കൂൾ കുട്ടികളെ നിർത്തിച്ചുത് നഗ്നമായ ലംഘനമെന്ന്; മുത്തരശൻ
ചെന്നൈ: എല്ലാ തിരഞ്ഞെടുപ്പ് ചട്ടങ്ങളും നഗ്നമായി ലംഘിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം നടത്തുന്നതെന്ന് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി മുത്തരശൻ. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി മുത്തരശൻ പാർട്ടി സ്ഥാനാർത്ഥികളോടൊപ്പം മുഖ്യമന്ത്രി സ്റ്റാലിനെ കണ്ടു അഭിവാദ്യം ചെയ്തു. “ഐക്യ സർക്കാരിൻ്റെ തെറ്റായ നയം കാരണം ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയുന്നില്ലന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു, അവ അടച്ചുപൂട്ടാൻ നിർബന്ധിതരാകുന്നുവെന്നും വൈദ്യുതി ബിൽ പരിഗണിച്ച് നല്ല തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും തിരഞ്ഞെടുപ്പിന് ശേഷം നല്ല…
Read Moreബിജെപി പ്രചാരണ റാലി ഇന്ന് സേലത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും
സേലം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സേലത്ത് നടക്കുന്ന ബിജെപി പ്രചാരണ റാലിയിൽ പങ്കെടുക്കും. സേലത്ത് ഡ്രോണുകൾക്ക് നിരോധനമുണ്ട്. തമിഴ്‌നാട്ടിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 19ന് ഒറ്റഘട്ടമായി നടക്കും. രാഷ്ട്രീയ പാർട്ടി നേതാക്കൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. ബിജെപിയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി മോദി ഇന്ന് സേലം കെജൽനായകൻപട്ടിയിൽ നടക്കുന്ന ബിജെപിയുടെ പ്രചാരണ റാലിയിൽ പങ്കെടുക്കും. ഇതിനായി ഹെലികോപ്റ്ററിൽ ഇന്ന് ഉച്ചയ്ക്ക് 12.30ന് നായ്ക്കൻപട്ടിയിലെ പൊതുയോഗ ഗ്രൗണ്ടിലേക്ക് പ്രധാനമന്ത്രി എത്തി. ഉച്ചയ്ക്ക് ഒന്നിന് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിച്ചു. പൊതുയോഗം നടക്കുന്ന സ്ഥലവും പരിസര പ്രദേശങ്ങളും പൂർണമായും…
Read Moreപട്ടാപ്പകൽ റസ്റ്റോറന്റിനുള്ളിൽ ക്രൂര കൊലപാതകം; തലയിൽ വെടിവെച്ചു വീഴ്ത്തിയ ശേഷം മരണം ഉറപ്പിക്കാൻ വെട്ടി നുറുക്കി; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
ചെന്നൈ: നഗരത്തെ നടുക്കി റിയൽ എസ്റ്റേറ്റ് ഏജന്റായ യുവാവിൻ്റെ കൊലപാതകം. ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അവിനാഷ് ബാലു (34) എന്ന യുവാവ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. ഹോട്ടലിലേക്ക് ഇരച്ച് കയറിയ ഒരു സംഘം അവിനാഷിൻ്റെ തലയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിന് പിന്നാലെ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടി നുറുക്കുകയും ചെയ്തു. പൂനെയിലെ ജഗദാംബ ഹോട്ടലിലാണ് ക്രൂര കൊലപാതകം നടന്നത്. മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു അവിനാഷ്. ഇതിനിടെ ഒരു ഫോൺ വന്നു. അതിൽ സംസാരിക്കുന്നതിനിടെ ഹോട്ടലിലേക്ക് രണ്ട് പേർ എത്തുകയും കയ്യിൽ കരുതിയിരുന്ന പ്ലാസ്റ്റിക്…
Read Moreലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ സി.പി.ഐ. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ രണ്ടുസീറ്റുകളിൽ സി.പി.ഐ. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തിരുപ്പൂരിൽ കെ. സുബ്ബരായനും നാഗപട്ടണത്ത് വൈ. സെൽവരാജും മത്സരിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ആർ. മുത്തരസൻ അറിയിച്ചു. രണ്ടുദിവസമായി നടന്ന സംസ്ഥാന കമ്മിറ്റിയോഗത്തിനു ശേഷമാണ് സി.പി.ഐ. സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. സി.പി.ഐ. സംസ്ഥാന കമ്മിറ്റിയിൽ സ്ഥാനാർഥികളായി ഏഴുപേരുടെ പട്ടിക തയ്യാറാക്കിയിരുന്നു. സുബ്ബരായൻ തിരുപ്പൂരിലെ സിറ്റിങ് എം.പി.യാണ്. നാഗപട്ടണത്ത് നിലവിലെ എം.പി കെ. സെൽവരാജിനുപകരമാണ് വൈ. സെൽവരാജ് മത്സരിക്കുന്നത്. കെ. സെൽവരാജിനെതന്നെ വീണ്ടും മത്സരിപ്പിക്കുന്നതിൽ ശക്തമായ എതിർപ്പ് സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നിരുന്നു. ഒടുവിൽ നടത്തിയ…
Read Moreആരാധകരുടെ അതിരുകടന്ന ആവേശം; തിരുവനന്തപുരത്ത് വിജയ് സഞ്ചരിച്ച കാര്‍ തകര്‍ന്നു
തിരുവനന്തപുരം: പുതിയ ചിത്രമായ ഗോട്ടിന്റെ (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) ചിത്രീകരണത്തിനായി നടൻ വിജയ് ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ താരത്തെ പൊതിഞ്ഞത് ജനസാഗരമാണ്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. വിമാനത്താവളത്തിൽ നിന്നും ഹോട്ടലിലേക്ക് താരം സഞ്ചരിച്ച കാർ ആരാധകരുടെ ആവേശത്തിൽ തകർന്നുവെന്ന വാർത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഹോട്ടലില്‍ എത്തിയതിന് ശേഷമുള്ള വാഹനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചില്ലുകൾ തകരുകയും ഡോര്‍ അടക്കമുള്ള ഭാഗങ്ങൾ ചളുങ്ങുകയും ചെയ്ത അവസ്ഥയിലാണ് കാർ. വിമാനത്താവളം മുതൽ താരത്തെ നിരവധി…
Read Moreനിലപാട് മാറ്റം; അണ്ണാ ഡി.എം.കെ.യെ തള്ളി ബി.ജെ.പി. പാളയത്തിലേക്ക് എത്തി പി.എം.കെ.
ചെന്നൈ : ഒരാഴ്ചയിലേറെ നീണ്ട മലക്കംമറിച്ചിലുകൾക്കൊടുവിൽ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കാൻ പി.എം.കെ. തീരുമാനം. പാർട്ടിസ്ഥാപകൻ എസ്. രാമദാസിന്റെ അധ്യക്ഷതയിൽ ചേർന്ന നേതൃയോഗത്തിലാണ് അണ്ണാ ഡി.എം.കെ.യെ തള്ളി ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കാൻ തീരുമാനിച്ചത്. സീറ്റുകൾ സംബന്ധിച്ച് അടുത്തദിവസം പ്രഖ്യാപനം നടത്തുമെന്ന് പി.എം.കെ. ജനറൽ സെക്രട്ടറി വടിവേൽ രാവണൻ അറിയിച്ചു. ഞായാറാഴ്ച വൈകീട്ട് എടപ്പാടി പളനിസ്വാമിയുമായി നടത്തിയ ചർച്ചയെത്തുടർന്ന് അണ്ണാ ഡി.എം.കെ.യുമായി സഖ്യമുണ്ടാക്കാൻ ഏകദേശധാരണയായിരുന്നു. എന്നാൽ, പാർട്ടിപ്രസിഡന്റ് അൻപുമണി രാമദാസിന്റെ എതിർപ്പാണ് തീരുമാനം മാറ്റാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. ചൊവ്വാഴ്ച സേലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പ്രചാരണപരിപാടിയിൽ അൻപുമണി പങ്കെടുക്കും. ഒരാഴ്ചയിലേറെയായി…
Read Moreമന്ത്രിയാക്കാൻ വിസമ്മതിച്ച ഗവർണറുടെ നടപടി; പൊൻമുടിയുടെ സത്യപ്രതിജ്ഞ: തമിഴ്നാട് സുപ്രീംകോടതിയിൽ
ചെന്നൈ : അനധികൃത സ്വത്തുസമ്പാദനക്കേസിന്റെ ശിക്ഷയിൽ സ്റ്റേ നേടിയ മുതിർന്ന ഡി.എം.കെ. നേതാവ് കെ. പൊൻമുടിയെ വീണ്ടും മന്ത്രിയാക്കാൻ വിസമ്മതിച്ച ഗവർണറുടെ നടപടിക്കെതിരേ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ. പൊൻമുടിക്ക് പദവി നൽകാനുള്ള മന്ത്രിസഭയുടെ ആവശ്യം നിരസിച്ച ഗവർണർ, സമാന്തരസർക്കാരോ ഭരണാധിപത്യമോ നടത്താനാണ് ശ്രമിക്കുന്നതെന്നും സത്യവാചകം ചൊല്ലിക്കൊടുക്കാൻ അദ്ദേഹത്തോട് ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. സംസ്ഥാനമന്ത്രിയെ നിയമിക്കുന്നതിൽ ഗവർണർക്ക് വ്യക്തിപരമായ വിവേചനാധികാരമില്ലെന്നും ഭരണഘടനയുടെ അനുച്ഛേദം 164 (1) പ്രകാരം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ ശുപാർശ പാലിക്കേണ്ടതുണ്ടെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഹർജിയിൽ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ചൊവ്വാഴ്ച…
Read Moreജനങ്ങൾ ആഘോഷമാക്കി പ്രധാനമന്ത്രിയുടെ റോഡ് ഷോ; ഇത് രാഷ്ട്രീയവിജയമെന്ന് ബി.ജെ.പി.
കോയമ്പത്തൂർ : കൊങ്കുനാട്ടിൽ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യംവെച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തന്നെ ബി.ജെ.പി. കളത്തിലിറക്കിയത്. ഫെബ്രുവരി 27-ന് പല്ലടത്ത് കൂറ്റൻറാലി സംഘടിപ്പിച്ചു രണ്ടാഴ്ച കഴിയുംമുമ്പ് കോയമ്പത്തൂരിൽ റോഡ് ഷോ പ്രഖ്യാപിച്ചതും അതിനുമാത്രമായിരുന്നു. പക്ഷെ, സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതോടെ ഡി.എം.കെ.യും ബി.ജെ.പി.യും തമ്മിലുള്ള രാഷ്ട്രീയപ്പോര് തീവ്രമായി. രാജ്യത്ത് ആദ്യമായാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിക്കുന്നത്. വിഷയം രാജ്യാന്തരതലത്തിൽപോലും വാർത്തയായതോടെ ബി.ജെ.പി.യ്ക്കിത് അഭിമാനപ്രശ്നമായി മാറി. റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതിനുപിന്നിൽ ഡി.എം.കെ.യുടെ രാഷ്ട്രീയക്കളിയാണെന്ന ആരോപണവും ഉയർന്നു. ഇതോടെ ബി.ജെ.പി. ജില്ലാ നേതൃത്വം…
Read More