Read Time:1 Minute, 4 Second
ചെന്നൈ : 2500 നിക്ഷേപകരിൽനിന്ന് 90 കോടി തട്ടിയെടുത്തെന്ന കേസിൽ മലയാളിദമ്പതിമാരെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു.
ഷെണോയ് നഗറിലെ ഹിജാവു അസോസിയേറ്റ് 14,126 നിക്ഷേപകരിൽനിന്നായി 1,650 കോടി രൂപ തട്ടിയെടുത്തതിന് കേസെടുത്തിരുന്നു.
സംഭവത്തിൽ 20 പേരെ അറസ്റ്റ് ചെയ്തിരുന്നു.
ഹിജാവുവിന്റെ ഉപകമ്പനിയായ എ.പി.എം. അഗ്രോ കമ്പനിയുടെ ചുമതല വഹിച്ച മലയാളി ദമ്പതിമാരായ മധുസൂദനൻ(53), പ്രീജ(46) എന്നിവരാണ് അറസ്റ്റിലായത്.
വർഷങ്ങളായി ചെന്നൈയിൽ താമസിക്കുന്ന രണ്ടുപേരും കുന്നംകുളം സ്വദേശികളാണ്.
രണ്ടുപേരെയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.