Read Time:1 Minute, 10 Second
ചെന്നൈ : പഴയകാർ വില്പന ബിസിനസ്സിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് 18.75 ലക്ഷം രൂപ തട്ടിച്ച കേസിൽ കോഴിക്കോട് ബാലുശ്ശേരി സ്വദേശി ബിനീഷിനെതിരേ ആർ.എസ്. പുരം പോലീസ് കേസെടുത്തു.
കോയമ്പത്തൂർ ലിംഗപ്പചെട്ടി റോഡിലെ വിജയകുമാറിന്റെ (47) പരാതിയിലാണ് നടപടി. 2017-മുതൽ ഇരുവരും പരിചയത്തിലായിരുന്നു.
പഴയകാർ വാങ്ങി വിൽക്കുന്ന സംരംഭത്തിൽ പങ്കാളിയാക്കാമെന്നുപറഞ്ഞാണ് വിജയകുമാറിൽനിന്നും പണം കൈപ്പറ്റിയത്.
പലതവണകളായി 18.75 ലക്ഷം നൽകിയെങ്കിലും ഇതുവരെ ലാഭവിഹിതം തന്നിട്ടില്ലെന്ന് വിജയകുമാർ പറയുന്നു.
അവസാനം നിക്ഷേപത്തുക തിരിച്ചുനൽകാൻ ആവശ്യപ്പെട്ടപ്പോൾ അതിനും തയ്യാറായില്ല.
ഇതോടെയാണ് പരാതി നൽകിയത്. ആർ.എസ്. പുരം പോലീസ് കേസെടുത്ത് അന്വേഷണംതുടങ്ങി.