Read Time:1 Minute, 12 Second
ചെന്നൈ: തമിഴ്‌നാട്ടിലെ സേലത്ത് നിന്നുള്ള ടയർ റിപ്പയർ ഷോപ്പ് ഉടമയും ‘തിരഞ്ഞെടുപ്പ് രാജാവ്’ എന്നറിയപ്പെടുന്ന കെ പത്മരാജൻ (65) വീണ്ടും തൻ്റെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കുകയാണ്.
ഇത്തവണ ധർമ്മപുരി മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് ഇദ്ദേഹം എത്തുന്നത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പുകളും പ്രസിഡൻ്റ് തിരഞ്ഞെടുപ്പുകളും ഉൾപ്പെടെ 238 തവണ സ്ഥാനാർത്ഥിയായെങ്കിലും ഒരിക്കലും വിജയിച്ചിട്ടില്ലാത്ത പത്മരാജന് റെക്കോർഡാണുള്ളത്.
നിരവധി തോൽവികൾ നേരിട്ടിട്ടും പത്മരാജൻ തളരാതെ തുടരുകയാണ്.
അദ്ദേഹത്തിന് ലിംക ബുക്ക് ഓഫ് റെക്കോർഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഡൽഹി ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയിൽ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും പരാജയപ്പെട്ട സ്ഥാനാർത്ഥി എന്ന അംഗീകാരം നേടി.