Read Time:1 Minute, 10 Second
ചെന്നൈ : തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആരതിയുഴിഞ്ഞു സ്വീകരിച്ച ബി.ജെ.പി. വനിതാപ്രവർത്തകർക്ക് പണം നൽകിയതിന് തമിഴ്‌നാട് മുൻമുഖ്യമന്ത്രി ഒ. പനീർശെൽവത്തിന്റെ പേരിൽ കേസ്.
രാമനാഥപുരത്ത് സ്വതന്ത്രസ്ഥാനാർഥിയായ ഒ.പി.എസ്., മണ്ഡലത്തിലെ അരന്താങ്കിയിലെത്തിയപ്പോൾ ബി.ജെ.പി. സ്വീകരണം നൽകിയിരുന്നു. അപ്പോൾ വനിതാപ്രവർത്തകർ ആരതി ഉഴിയുകയും ഒ.പി.എസ്. 500 രൂപവീതം നൽകുകയുമായിരുന്നു.
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.
രാമനാഥപുരത്ത് സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുന്ന ഒ.പി.എസിന് ബി.ജെ.പി.യുടെ പിന്തുണയുണ്ട്. നിലവിൽ ബോഡിനായ്ക്കനൂരിൽനിന്നുള്ള എം.എൽ.എ.യാണ്.