Read Time:1 Minute, 24 Second
ചെന്നൈ : കാടും മലയും നശിപ്പിക്കുന്നവരെ വെട്ടിക്കൊല്ലുമെന്ന് സ്ഥാനാർഥിയും നടനുമായ മൻസൂർ അലിഖാൻ.
ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയായ ഇന്ത്യ ജനനായകപുലികൾ കക്ഷിയുടെ വെല്ലൂരിലെ സ്ഥാനാർഥിയാണ് ഇദ്ദേഹം.
ചുട്ടുപൊള്ളുന്ന ചൂട് താങ്ങാനാവാതെ വാഹനത്തിൽ ഓലപ്പന്തൽ കെട്ടി പ്രചാരണം നടത്തുന്നതിനിടെയാണ് അദ്ദേഹം കാടും മലയും വെട്ടി നശിപ്പിക്കുന്നവർക്കെതിരേ ഭീഷണിമുഴക്കിയത്.
‘വെല്ലൂർ ചുട്ടുപൊള്ളുകയാണ്. ജില്ലയിലെ കാടുകളും കുന്നുകളുമൊക്കെ നശിപ്പിച്ചതിന്റെ ഭവിഷ്യത്താണ് ഇപ്പോൾ അനുഭവിക്കുന്നത്.
ജയിച്ചാൽ കാടും മലയും സംരക്ഷിക്കും. ജലലഭ്യത ഉറപ്പുവരുത്തും.
ജയിപ്പിച്ചുവിട്ടാൽ മറ്റുള്ളവരെപ്പോലെ അഞ്ചുവർഷം മണ്ഡലത്തിൽനിന്ന് അപ്രത്യക്ഷനാകില്ല.
ഇവിടെത്തന്നെയിരുന്ന് കാടും മലയും നശിപ്പിക്കുന്നവരെ കണ്ടുപിടിച്ച് വെട്ടിക്കൊല്ലുമെന്നും മൻസൂർ അലിഖാൻ പറഞ്ഞു.