Read Time:1 Minute, 7 Second
ചെന്നൈ : രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചെന്ന കോൺഗ്രസിന്റെ ആരോപണത്തെ പരിഹസിച്ച് ബി.ജെ.പി.
തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ. ഇന്ത്യയിൽ ജോലിയില്ലാത്തത് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പി. ചിദംബരത്തിനുമാണെന്ന് പ്രചാരണത്തിനിടെ അണ്ണാമലൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പത്തുവർഷത്തിനിടെ തൊഴിലില്ലായ്മ രൂക്ഷമായി വർധിച്ചെന്ന് കഴിഞ്ഞദിവസം ചിദംബരം ആരോപിച്ചിരുന്നു.
യുവാക്കൾക്ക് ജോലിയുണ്ടെന്നും മോദിസർക്കാരിനുകീഴിൽ രാജ്യം വളർച്ച കൈവരിക്കുകയാണെന്നും അണ്ണാമലൈ അവകാശപ്പെട്ടു.
രാഹുൽഗാന്ധിക്കും ചിദംബരത്തിനും ഒരു ജോലിയുമില്ലാത്തതിനാൽ മറ്റുള്ളവർക്കും തൊഴിലില്ലെന്നാണ് ഇവർ കരുതുന്നതെന്നും അണ്ണാമലൈ പറഞ്ഞു.