തീവണ്ടിയാത്രക്കാരുടെ മൊബൈൽ മോഷ്ടിക്കുന്നയാൾ പിടിയിൽ

ചെന്നൈ : തീവണ്ടിയാത്രക്കാരുടെ മൊബൈൽഫോൺ മോഷ്ടിച്ചെന്ന പരാതിയിൽ ആന്ധ്രാപ്രദേശ് സ്വദേശി പിടിയിൽ. നെല്ലൂരിലെ വെങ്കട്ടസുബ്ബയ്യയെയാണ്‌ (27) അറസ്റ്റ് ചെയ്തത്. തിരുച്ചിറപ്പള്ളി സ്വദേശി മുഹമ്മദ് ജാസിമിന്റെ പരാതിയിലാണ് നടപടി.

Read More

സ്വർണശോഭയുള്ള രാമചരിതം; അയോധ്യയിൽ സമർപ്പിക്കാൻ സ്വർണത്തിൽ പൊതിഞ്ഞ രാമചരിതം തയ്യാറാക്കി ചെന്നൈ സ്വദേശി

ചെന്നൈ : അയോധ്യയിലെ രാമക്ഷേത്രത്തിൽ രാംലല്ല പ്രതിഷ്ഠയ്ക്ക് സമീപം സ്വർണലിപികളിൽ എഴുതിയ രാമചരിതവും ഇടംനേടും. സ്വർണം പൊതിഞ്ഞ ലോഹപാളികളിൽ കൊത്തിയ രാമചരിതം രാമനവമി ദിനത്തിൽ ക്ഷേത്രത്തിൽ സമർപ്പിക്കും. പാർലമെന്റിൽ സ്ഥാപിച്ച ചെങ്കോലിന്റെ രൂപകല്പനയിലൂടെ ചരിത്രം കുറിച്ച ചെന്നൈയിലെ വുമ്മിടി ബങ്കാരു ജൂവലറിയാണ് സ്വർണശോഭയുള്ള രാമചരിതം തയ്യാറാക്കിയത്. തുളസീദാസ് രചിച്ച രാമചരിതമാണ് ലോഹപാളിയിലേക്ക് പകർത്തിയിരിക്കുന്നത്. പുസ്തകത്തിന്റെ പേജ് മാതൃകയിൽ ആകെ 522 ലോഹപാളികളിലായിട്ടാണ് രാമചരിതം കൊത്തിയിരിക്കുന്നത്. ഒരു മില്ലീമീറ്റർ വീതം കനത്തിലുള്ള പാളികളാണ് ഒരോന്നും. ഇതിനായി 147 കിലോ ലോഹം വേണ്ടിവന്നു. 700 ഗ്രാം സ്വർണമാണ്…

Read More

ഗുരുവായൂരിൽ രാഹുൽ ​ഗാന്ധിയുടെ പേരിൽ 20,000 രൂപ ആനയൂട്ട് വഴിപാട് നടത്തി യുവതി

തൃശൂർ: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ പേരിൽ ​ഗുരുവായൂർ ആനക്കോട്ടയിൽ ആനയൂട്ട് വഴിപാട്. അങ്കമാലി സ്വദേശിനി ശോഭനാ രാമകൃഷ്ണന്റെ വകയാണ് ആനയൂട്ട്. രാഹുൽ ​ഗാന്ധി എംപി വയനാട് എന്ന പേരിലാണ് വഴിപാട് ശീട്ടാക്കിയത്. 20,000 രൂപയാണ് വഴിപാട് തുക.

Read More

പ്രചാരണം തടയാൻ ശ്രമിക്കുന്നു; പരാതിയുമായി വീരപ്പന്റെ മകൾ വിദ്യാറാണി രംഗത്ത്

ചെന്നൈ : തിരഞ്ഞെടുപ്പ് പ്രചാരണം തടയാൻ ശ്രമം നടക്കുന്നെന്ന പരാതിയുമായി കൃഷ്ണ ഗിരിയിലെ നാം തമിഴർ കക്ഷി സ്ഥാനാർഥിയും വനംകൊള്ളക്കാരൻ വീരപ്പന്റെ മകളുമായ വിദ്യാറാണി. മറ്റുപാർട്ടിക്കാർ നാം തമിഴർ കക്ഷി പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവരെ വിരട്ടിയോടിക്കുകയും ചെയ്യുന്നതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർക്ക് പരാതി നൽകി. ബി.ജെ.പി.യിലൂടെ രാഷ്ട്രീയത്തിൽ എത്തിയ വിദ്യാറാണി അടുത്തിടെയാണ് നാം തമിഴർ കക്ഷിയിൽ ചേർന്നത്. ഉടൻതന്നെ സ്ഥാനാർഥിത്വവും ലഭിച്ചു. സംസ്ഥാനത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാനാണ് ബി.ജെ.പി. വിട്ട് നാം തമിഴർ കക്ഷിയിൽ ചേർന്നതെന്നാണ് വിദ്യാറാണിയുടെ വിശദീകരണം.

Read More

വയനാട്ടിൽ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രനെ മാനേജ് ചെയ്യാൻ ഉള്ളത് 30 അംഗ സംഘം

കൽപ്പറ്റ: എത്ര വലിയ നേതാവാണെങ്കിലും സ്ഥാനാർത്ഥിയായി കഴിഞ്ഞാൽ പിന്നെ എല്ലാം പോലും നിയന്ത്രിക്കുന്നത് പാർട്ടി നിശ്ചയിക്കുന്ന ടീമാണ്. വയനാട്ടിൽ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രനെ മാനേജ് ചെയ്യാൻ ഉള്ളത് 30 അംഗ സംഘമാണ്. ഇവരാണ് സുരേന്ദ്രന്റെ ഓരോ നീക്കവും തീരുമാനിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കാൻ റീൽസ്, ക്യാപ്സൂൾ , മറുപടികൾ എല്ലാത്തിനും ടീം. എല്ലാ പാർട്ടി ലൈനിൽ വേണം, ഇതിന്റെയെല്ലാം നേതൃത്വത്തിന് മുതിർന്നവർ തന്നെ. വയനാട്ടിൽ കെ.സുരേന്ദ്രനായി സ്മൃതി ഇറാനി എത്തി. യോഗി ആദിത്യനാഥ് അടുത്ത ഘട്ടത്തിൽ വരുമെന്നാണ് വിവരം. സോഷ്യൽ മീഡിയ ടീമുണ്ട്.…

Read More

സംസ്ഥാനത്ത് മഞ്ജു വാര്യരുടെ കാറിൽ പരിശോധന നടത്തി ഫ്ളൈയിങ് സ്‌ക്വാഡ് : അവസരം പാഴാക്കാതെ സെൽഫിയെടുത്ത് ആരാധകർ

ചെന്നൈ : പരിശോധനയ്ക്കായി നടി മഞ്ജു വാര്യരുടെ കാർ തിരഞ്ഞെടുപ്പ് ഫ്ളൈയിങ് സ്ക്വാഡ് തടഞ്ഞുനിർത്തിയപ്പോൾ ആരാധകർക്ക് ആഹ്ലാദം. താരത്തിനൊപ്പം സെൽഫിയെടുക്കാൻ ലഭിച്ച അവസരം അവർ പാഴാക്കിയില്ല. തിരുച്ചിറപ്പള്ളി-അരിയല്ലൂർ ദേശീയ പാതയിൽ തിരുച്ചിറപ്പള്ളിക്കു സമീപം നഗരം എന്ന സ്ഥലത്താണ് മഞ്ജു വാര്യരുടെ കാർ തടഞ്ഞുനിർത്തി ഉദ്യോഗസ്ഥർ പരിശോധിച്ചത്. കാറിൽ താരമാണെന്ന് കണ്ടതോടെ അതുവഴി കടന്നുപോയവർ സെൽഫിയെടുക്കാനെത്തുകയായിരുന്നു. വെട്രിമാരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വിടുതലൈ-2 ന്റെ ചിത്രീകരണത്തിനാണ് മഞ്ജു വാര്യർ തിരുച്ചിറപ്പള്ളിയിലെത്തിയത്. താമസിച്ചിരുന്ന ഹോട്ടലിൽനിന്ന് ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് ഫ്ളൈയിങ് സ്ക്വാഡ് കൈകാട്ടി നിർത്തിയത്. വളരെ സൗഹൃദപരമായാണ്…

Read More

സംസ്ഥാനത്ത് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ഇന്നെത്തും   

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തിങ്കളാഴ്ച തമിഴ്‌നാട്ടിൽ എത്തും. രണ്ടുദിവസം അദ്ദേഹം ബി.ജെ.പി., സഖ്യകക്ഷി സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തും. എൻ.ഡി.എ. സ്ഥാനാർഥികളായ എൻ.അണ്ണാദുരൈ (പി.എം.കെ.), കെ.പി. രാമലിംഗം (ബി.ജെ.പി.), എസ്.ജി.എം. രമേഷ് (ബി.ജെ.പി.), ബി. ജോൺ പാണ്ഡ്യൻ (ടി.എം.എം.കെ.), രമാ ശ്രീനിവാസൻ (ബി.ജെ.പി.) എന്നിവർക്കായി യഥാക്രമം സേലം, നാമക്കൽ, തിരുവാരൂർ, തെങ്കാശി, മധുര എന്നിവിടങ്ങളിലാണ് രാജ്നാഥ് സിങ് പ്രചാരണം നടത്തുക.

Read More

ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

ചെന്നൈ: സംസ്ഥാനത്ത് 8, 9, 10 തീയതികളിൽ തീരദേശ ജില്ലകളിലും സമീപ ജില്ലകളിലും ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യാൻ സാധ്യത . മറ്റിടങ്ങളിൽ വരണ്ട കാലാവസ്ഥ നിലനിൽക്കും. 8 വരെ തമിഴ്‌നാട്ടിലെ ചില സ്ഥലങ്ങളിൽ പരമാവധി താപനില സാധാരണയേക്കാൾ 5 ഡിഗ്രി വരെ ഉയർന്നേക്കാമെന്നും ചെന്നൈ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. വടക്കൻ തമിഴ്‌നാട്ടിലെ ഉൾപ്രദേശങ്ങളിൽ ചിലയിടങ്ങളിലും ഉൾപ്രദേശങ്ങളിലെ മിക്ക സമതലങ്ങളിലും തീരപ്രദേശങ്ങളിലും ചൂടുയരുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Read More

നഗരത്തിൽ അമിത് ഷാ പര്യടനം റദ്ദാക്കിയതിന് കാരണം ദേഹാസ്വസ്യം അല്ലായെന്ന് സൂചന: മറുപടിയുമായി പാർട്ടി വൃത്തങ്ങൾ

ചെന്നൈ : സർവേയിലെ പ്രതികൂല റിപ്പോർട്ടിനെത്തുടർന്നുണ്ടായ നിരാശമൂലമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കിയതെന്നു സൂചന. തമിഴ്നാട്ടിലെ അവസ്ഥ ബി.ജെ.പി.ക്ക് ഒട്ടും അനുകൂലമല്ലെന്ന് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ടു നൽകിയിട്ടുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. സ്വകാര്യ സ്ഥാപനങ്ങളുടെ സർവേ ഫലങ്ങളും ഐ.ബി.യുടെ റിപ്പോർട്ടിലെ വിവരവും അമിത് ഷായെ നിരാശനാക്കിയിട്ടുണ്ടെന്നാണ് വിവരം. ഏപ്രിൽ 5, 6 തീയതികളിൽ തേനി, മധുര, ശിവഗംഗ, തെങ്കാശി, കന്യാകുമാരി ലോക്സഭാ മണ്ഡലങ്ങളിൽ പ്രചാരണം നടത്താനായിരുന്നു അമിത് ഷാ തീരുമാനിച്ചിരുന്നത്. എന്നാൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ സമയം കളയേണ്ട…

Read More