ചെന്നൈ: മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഓട്ടോമേറ്റഡ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ 3 ലൈനുകളിൽ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകൾ ഓടിക്കാനാണ് പദ്ധതി.
ചെന്നൈയിലെ രണ്ടാം ഘട്ട മെട്രോ റെയിൽ പദ്ധതി 116.1 കിലോമീറ്ററാണ്. 3-വേ ചാനലുകളിൽ വിദൂരമായി പ്രവർത്തിക്കുന്നു. ഈ 3 ലൈനുകളുടെ പണി പൂർത്തിയായ ശേഷം 138 ഡ്രൈവറില്ലാ ട്രെയിനുകൾ ഓടിക്കാൻ മെട്രോ റെയിൽ കോർപ്പറേഷൻ പദ്ധതിയിടുന്നത്.
ഓരോ മെട്രോ ട്രെയിനിനും മൂന്ന് കോച്ചുകളാണുള്ളത്. ആദ്യഘട്ടത്തിൽ 26 ത്രീകാർ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകളും രണ്ടാം ഘട്ടത്തിൽ 36 മെട്രോ ട്രെയിനുകളും നിർമിക്കാനുള്ള കരാർ അൽസ്റ്റോം ട്രാൻസ്‌പോർട്ട് ഇന്ത്യക്ക് നൽകികഴിഞ്ഞു.
ഈ കരാർ പ്രകാരം ഫെബ്രുവരി 9 ന് ആന്ധ്രാപ്രദേശിലെ ശ്രീസിറ്റിയിൽ ആദ്യത്തെ മെട്രോ ട്രെയിനിൻ്റെ കോച്ചുകളുടെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. ഈ ജോലി തകൃതിയായി നടക്കുകയാണ് ഇപ്പോൾ .
ആദ്യ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ ഓഗസ്റ്റിൽ ചെന്നൈയിൽ എത്തും. ഈ സാഹചര്യത്തിലാണ് ഓട്ടോമേറ്റഡ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകൾ ഓടിക്കാൻ ആലോചിക്കുന്നത്.