Read Time:1 Minute, 11 Second
ചെന്നൈ : തമിഴ്നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിൻ സഞ്ചരിച്ച ഹെലികോപ്റ്ററിൽ തിരഞ്ഞെടുപ്പ് ഫ്ളയിങ് സ്ക്വാഡിന്റെ പരിശോധന.
നീലഗിരി ലോക്സഭാമണ്ഡലത്തിലെ ഡി.എം.കെ. സ്ഥാനാർഥി എ. രാജയുടെ തിരഞ്ഞെടുപ്പുപ്രചാരണത്തിനായി ഊട്ടിയിലെത്തിയപ്പോഴായിരുന്നു പരിശോധന.
ഉദയനിധി ഹെലികോപ്റ്ററിൽനിന്ന് ഇറങ്ങിയ ഉടൻതന്നെ സ്ക്വാഡ് പരിശോധന നടത്തുകയായിരുന്നു.
15 മിനിറ്റുനീണ്ട പരിശോധനയിൽ സംശയകരമായി ഒന്നുംകണ്ടെത്തിയില്ല.
ഉദയനിധി കോയമ്പത്തൂരിൽനിന്ന് റോഡുമാർഗം ഊട്ടിയിലെത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.
എന്നാൽ, പിന്നീട് ഹെലികോപ്റ്ററിൽ യാത്രചെയ്യാൻ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് ഫ്ളയിങ് സ്ക്വാഡ് പരിശോധനയ്ക്ക് എത്തിയത്.