വിവാഹത്തിന് വരൻ ‘ഫുൾ ഫിറ്റ്’; വിവാഹത്തിൽ നിന്നും പിന്മാറി വധു: വരനെ കസ്റ്റഡിയിൽ എടുത്ത് പോലീസ് 

പത്തനംതിട്ട: വിവാഹത്തിനു മദ്യപിച്ചെത്തി പള്ളിമുറ്റത്ത് പ്രശ്‌നമുണ്ടാക്കിയ വരനെ പോലീസ് കസ്റ്റഡിയിലെടുത്തു. വധു പിന്മാറിയതോടെ വിവാഹം മുടങ്ങി. വധുവിന്റെ വീട്ടുകാര്‍ക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്. കോഴഞ്ചേരി തടിയൂരിലാണു സംഭവം. പള്ളിമുറ്റത്തെത്തിയ വരന്‍ കാറില്‍ നിന്നിറങ്ങാന്‍പോലും പാടുപെട്ടു. പുറത്തിറങ്ങിയതോടെ പ്രശ്നം കൂടുതല്‍ വഷളായി. വിവാഹത്തിനു കാര്‍മികത്വം വഹിക്കാനെത്തിയ വൈദികനോടുവരെ മോശമായി സംസാരിച്ചതോടെ വധുവിന്റെ വീട്ടുകാര്‍ മനസ്സുമാറ്റി. വിവരമറിഞ്ഞ് പോലീസെത്തിയപ്പോഴും വരന്‍ പ്രശ്‌നമുണ്ടാക്കി. അതോടെ, മദ്യപിച്ച്‌ പ്രശ്‌നമുണ്ടാക്കിയെന്ന വകുപ്പു ചുമത്തി പോലീസ് കേസെടുത്തു. മദ്യപിച്ചതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. വിദേശത്തുനിന്നു വിവാഹത്തിനെത്തിയ വരനെ…

Read More

താര പുത്രൻ പ്രണയത്തിൽ!!! മാധവ് സുരേഷിന്റെ കൂടെയുള്ള പെൺകുട്ടിയെ തിരഞ്ഞ് സോഷ്യൽ മീഡിയ 

നടൻ സുരേഷ് ഗോപിയുടെ കുടുംബം മലയാള സിനിമയ്ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മൂത്തമകൻ ഗോകുല്‍ സുരേഷിനെ പോലെ ഇളയമകൻ മാധവ് സുരേഷും സോഷ്യല്‍ മീഡിയയുടെ ഇഷ്ടതാരം തന്നെയാണ്. ഇപ്പോഴിതാ, ഒരു പെണ്‍കുട്ടിയ്ക്ക് ഒപ്പമുള്ള മാധവിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. രണം എന്ന മലയാളം ചിത്രത്തില്‍ അഭിനയിച്ച നടി, സെലിൻ ജോസഫിനൊപ്പമുള്ള ചിത്രമാണ് ഗോകുല്‍ പങ്കുവച്ചത്. “എൻ്റെ പ്രിയപ്പെട്ട ‘ഹോമിയെ’ പരിചയപ്പെടുത്തുന്നു” എന്ന ക്യാപ്ഷനോടെയായിരുന്നു ഗോകുലിന്റെ പോസ്റ്റ്. ചിത്രം പങ്കുവച്ചിതിനു പിന്നാലെ ഇരുവരും തമ്മില്‍ പ്രണയത്തിലാണോ എന്ന സംശയത്തിലാണ് ആരാധകർ. ഇതു സംബന്ധിച്ച നിരവധി…

Read More

തമിഴ്‌നാട്ടിൽ മത്സ്യബന്ധന നിരോധനം തുടങ്ങി: 15,000 ബോട്ടുകൾ 2 മാസത്തേക്ക് കടലിലേക്ക് പോകില്ല 

ചെന്നൈ : തമിഴ്‌നാട്ടിൽ രണ്ടു മാസത്തെ മത്സ്യബന്ധന നിരോധനം ഇന്നലെ അർധരാത്രി തുടങ്ങി. 15,000 ബാർജുകൾ മത്സ്യബന്ധന തുറമുഖങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടൽ, മാന്നാർ ഉൾക്കടൽ, തമിഴ്‌നാട്ടിലെ പാക് കടലിടുക്ക് എന്നിവിടങ്ങളിലെ മത്സ്യങ്ങൾ ഉൾപ്പെടെയുള്ള സമുദ്രജീവികളുടെ പ്രജനന കാലമായി ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളാണ് കേന്ദ്ര ഫിഷറീസ് മന്ത്രാലയം മത്സ്യബന്ധന നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനായി ഈ കാലയളവിൽ ബാർജുകളിലും ട്രോളറുകളിലും മത്സ്യബന്ധനം നടത്തുന്നത് നിരോധിച്ചിരിക്കുന്നു. ഇതനുസരിച്ച് ഏപ്രിൽ മുതലാണ് തമിഴ്‌നാട്ടിൽ ഈ വർഷത്തെ 61 ദിവസത്തെ മത്സ്യബന്ധന നിരോധന കാലയളവ്. 15ന്…

Read More

ബി.ജെ.പി.യുടെ അവകാശവാദത്തിനെതിരേ ‘വട’പ്രചാരണവുമായി ഡി.എം.കെ.; 

ചെന്നൈ : കഴിഞ്ഞ പത്തുവർഷത്തിൽ 10 ലക്ഷം കോടി രൂപ തമിഴ്‌നാടിന് അനുവദിച്ചെന്ന ബി.ജെ.പി.യുടെ അവകാശവാദത്തിനെതിരേ ‘വട’പ്രചാരണവുമായി ഡി.എം.കെ. ഒന്നും ചെയ്യാതെ അവകാശവാദം ഉന്നയിക്കുന്നതിനെയാണ് വടചുടുക എന്ന തമിഴിലെ പ്രാദേശികപ്രയോഗത്തിലൂടെ അർഥമാക്കുന്നത്. ബി.ജെ.പി. നുണ പ്രചരിപ്പിക്കുകയാണെന്ന് സൂചിപ്പിച്ചാണ് ഇപ്പോൾ വടപ്രചാരണം തുടങ്ങിയത്. പത്തുലക്ഷം പേർക്ക് ജോലിനൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന പ്രസിദ്ധീകരിച്ച തമിഴ് പത്രത്തിനുമുകളിൽ വടവെച്ചിരിക്കുന്ന ചിത്രം എക്‌സിൽ പോസ്റ്റ് ചെയ്തുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് പ്രചാരണത്തിന് തുടക്കമിട്ടത്. 10 ലക്ഷം കോടി നൽകിയെന്ന അവകാശവാദത്തിനെതിരായ വിശദീകരണവും സ്റ്റാലിൻ എക്‌സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.…

Read More

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്, ആദ്യ അഞ്ച് റാങ്കിൽ മലയാളിയും

ഡൽഹി: യു പി എസ് സി സിവിൽ സർവീസ് പരീക്ഷ 2023 ഫലം പ്രസിദ്ധീകരിച്ചു. ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. രണ്ടും മൂന്നൂം റാങ്കുകൾ യഥാക്രമം അനിമേഷ് പ്രധാൻ, ഡോനുരു അനന്യ എന്നിവർക്കാണ്. ആദ്യ അഞ്ച് റാങ്കിൽ ഒരു മലയാളിയും ഉണ്ട്. കൊച്ചി ദിവാൻസ് സ്വദേശി സിദ്ധാർത്ഥ് രാം കുമാറിനാണ് നാലാം റാങ്ക്. ഇത്തവണ 1016 ഉദ്യോഗാര്‍ഥികള്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസായതായി യുപിഎസ് സി അറിയിച്ചു. 2023 മെയ് 28നായിരുന്നു പ്രിലിമിനറി പരീക്ഷ നടന്നത്. ഇതില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ക്കായി 2023 സെപ്റ്റംബര്‍…

Read More

റെയിൽവേസ്റ്റേഷനിൽ നിന്നും നാലുകോടി രൂപ പിടിച്ച സംഭവം; നൈനാർ നാഗേന്ദ്രന് സമൻസ്

  ചെന്നൈ : ചെന്നൈ റെയിൽവേസ്റ്റേഷനിൽ നാലുകോടി രൂപ പിടിച്ച സംഭവത്തിൽ ഈമാസം 22-ന് ഹാജരാകാൻ തിരുനെൽവേലി ബി.ജെ.പി.സ്ഥാനാർഥി നൈനാർ നാഗേന്ദ്രന് താംബരം പോലീസ് സമൻസയച്ചു. പ്രധാനമന്ത്രി തിരുനെൽവേലിയിൽ നൈനാർ നാഗേന്ദ്രനുവേണ്ടി പ്രചാരണം നടത്താൻ എത്തുന്നതിന് തൊട്ടുമുമ്പാണ് സമൻസയച്ചത്. സംഭവത്തിൽ അറസ്റ്റിലായ മൂന്നുപേർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. നൈനാർ നാഗേന്ദ്രന്റെ ഉടമസ്ഥതയിൽ കിൽപ്പോക്കിലുള്ള ഹോട്ടലിന്റെ മാനേജർ എസ്. സതീഷ് ഉൾപ്പെടെ മൂന്നുപേരാണ് അറസ്റ്റിലായവർ. ഏപ്രിൽ ആറിന് താംബരം സ്റ്റേഷനിൽവെച്ചാണ് പണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നുപേരും പണം തീവണ്ടിയിൽ തിരുനെൽവേലിയിലേക്ക് കൊണ്ടുപോകാനായി…

Read More

ഗൃഹനാഥകൾക്ക് കേന്ദ്രസർക്കാർ 3000 രൂപ വീതം നൽകണമെന്ന ആവശ്യവുമായി എടപ്പാടി പളനിസ്വാമി

ചെന്നൈ : അദാനി, അംബാനി തുടങ്ങിയവരുടെ വായ്പ എഴുതിത്തള്ളുകയും നികുതിയിളവ് നൽകുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ ഗൃഹനാഥയ്ക്ക് എല്ലാ മാസവും 3000 രൂപ സഹായമായി നൽകണമെന്ന് അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടു. പെരമ്പല്ലൂരിൽ അണ്ണാ ഡി.എം.കെ. സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണം നടത്തവെയാണ് ഈ ആവശ്യമുന്നയിച്ചത്. കടം തിരിച്ചടയ്ക്കാനാതെയുള്ള കർഷകആത്മഹത്യങ്ങൾ ഇല്ലാതാക്കാൻ കേന്ദ്രം നടപടിയെടുക്കണം എന്നും എടപ്പാടി പറഞ്ഞു. തമിഴ്‌നാട്ടിൽ ഡി.എം.കെ. അധികാരത്തിലേറിയ മൂന്ന് വർഷമായിട്ടും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയില്ല. ഗൃഹനാഥയ്ക്ക് മാസം തോറും 1000 രൂപ നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും…

Read More

സംസ്ഥാനത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇനി രണ്ട് നാൾ കൂടി

politics party

ചെന്നൈ : തമിഴ്‌നാട്ടിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ബുധനാഴ്ച സമാപിക്കാനിരിക്കെ നേതാക്കൾ ആരോപണപ്രത്യാരോപണങ്ങൾ കടുപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സംസ്ഥാനത്ത് പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. തിങ്കളാഴ്ച തിരുനെൽവേലിയിലെ അംബാസമുദ്രത്തിലായിരുന്നു മോദിയുടെ പ്രചാരണം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞദിവസം തിരുനെൽവേലിയിലും കോയമ്പത്തൂരിലും പ്രചാരണം നടത്തിയിരുന്നു. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. പരസ്യപ്രചാരണം അവസാനഘട്ടത്തിലായപ്പോഴേക്കും ബി.ജെ.പി.യുടെയും കോൺഗ്രസിന്റെയും ദേശീയ നേതാക്കളും കളം നിറയുകയാണ്.

Read More

മദ്രാസ് മെഡിക്കൽ പി.ജി. വിദ്യാർഥിയെ കൊലപ്പെടുത്താൻ ശ്രമം

  ചെന്നൈ : മെഡിക്കൽ പി.ജി. വിദ്യാർഥിയെ വെടിവെച്ചുകൊല്ലാൻ ശ്രമം. മദ്രാസ് മെഡിക്കൽ കോളേജിലെ വിദ്യാർഥിയും വെല്ലൂർ സ്വദേശിയുമായ രോഹനെയാണ് ഉത്തപ്രദേശ് സ്വദേശിയായ അമിത് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇയാളെയും ബന്ധുവായ റിത്വിക്കിനെയും പോലീസ് അറസ്റ്റ്ചെയ്തു. രോഹന്റെ സഹാപാഠിയായ ഉത്തർപ്രദേശ് സ്വദേശിനിയുടെ സുഹൃത്തായിരുന്നു അമിത്. എന്നാൽ പിന്നീട് ഇവർ തമ്മിൽ പിണങ്ങി. ഇതിന് കാരണം രോഹിത്താണെന്ന സംശയത്തെത്തുടർന്നാണ് കൊലപാതകശ്രമം. ഞായറാഴ്ച ചെന്നൈ സെൻട്രലിലെ ചായക്കടയിൽ നിൽക്കുമ്പോൾ അവിടെ എത്തിയ അമിതും റിത്വിക്കും രോഹനുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. പിന്നീട് തോക്കെടുത്ത് അമിത് വെടിവെച്ചപ്പോൾ രോഹൻ ഓടിമാറുകയായിരുന്നു. റിത്വിക്…

Read More

മത്സ്യബന്ധന ബോട്ടിൽ നിന്ന് അബദ്ധത്തിൽ കടലിൽ വീണ യുവാവിനെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി

ചെന്നൈ: മത്സ്യബന്ധനത്തിന് പോകുന്നതിനിടെ അബദ്ധത്തിൽ മത്സ്യബന്ധന ബോട്ടിൽ നിന്നും വീണ കടലൂർ സ്വദേശിയെ പുതുച്ചേരി കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. കമാൻഡർ പുതുച്ചേരിയും മധ്യ തമിഴ്‌നാട് മേഖലാ ഡിഐജി എസ്എസ് ദസിലയും തീരസംരക്ഷണ സേനാംഗങ്ങളുടെ ദ്രുതഗതിയിലുള്ള പ്രവർത്തനത്തിനും മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തിയതിനും പ്രശംസിച്ചു. ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ പട്രോളിംഗ് ബോട്ട് INTERCEPTOR CRAFT 307 പതിവ് പട്രോളിംഗിലായിരുന്നു. ഇന്ന് രാവിലെ ബോണ്ടി മറീനയിലെ വെള്ളത്തിൽ ആരോ അലയുന്നത് കണ്ടു . ഉടനെ ബോട്ട് യുവാവിന്റെ നേരെ തിരിഞ്ഞു. തുടർന്ന് ബോട്ടിലുണ്ടായിരുന്ന ലൈഫ് ബോ ഇയാൾക്ക് നേരെ എറിഞ്ഞ്…

Read More