ചെന്നൈ: വേനൽകാലം മുഴുവൻ റെയിൽവേ സ്റ്റേഷനുകളിൽ ശുദ്ധജലം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.
തമിഴ്നാട് ഉൾപ്പെടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വേനലിൽ ജനങ്ങൾ വെന്തു പൊള്ളുകയാണ്.
വരും ദിവസങ്ങളിൽ ചൂട് കൂടുമെന്നും ഉഷ്ണതരംഗം തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇത് കണക്കിലെടുത്ത് എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ദക്ഷിണ റെയിൽവേ ഊർജിതമാക്കിയിട്ടുണ്ട് എന്ന് ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു.
യാത്രക്കാർ കൂടുതലായി എത്തുന്ന പ്രധാന റെയിൽ വേ സ്റ്റേഷനുകളിൽ ടാങ്കർ ലോറികളിലൂടെ കുടിവെള്ളം എത്തിക്കുന്നത് പഠിക്കാനും നിർദേശിച്ചിട്ടുണ്ട്.
റെയിൽവേ സ്റ്റേഷനുകളിലെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും വെള്ളത്തിൻ്റെ ലഭ്യത ഉറപ്പാക്കാൻ പതിവായി പരിശോധന നടത്താനും അറിയിച്ചിട്ടുണ്ട്.
കുടിവെള്ളത്തിൻ്റെ സ്ഥിരമായ ലഭ്യത ഉറപ്പുവരുത്തുന്നതിനും കുടിവെള്ളവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഉടനടി പരിഹരിക്കുന്നതിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന നിരീക്ഷണ സംവിധാനം ഏർപ്പെടുത്താൻ റെയിൽവേ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുകൂടാതെ ട്രെയിൻ വെള്ളവും യാത്രക്കാർക്ക് ലഭ്യമാണെന്ന് റെയിൽവേ ഉറപ്പാക്കിയിട്ടുണ്ട്.