വോട്ട് ചെയ്യുന്നതിനെക്കുറിച്ചുള്ള ബോധവത്കരണത്തിന് ഇഡ്ഢലി പ്രദർശനം നടത്തി ചെന്നൈ കോർപ്പറേഷൻ; സംഭവം ഇങ്ങനെ

0 0
Read Time:2 Minute, 14 Second

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പോളിങ് ഉയർത്തുന്നതിന് വ്യത്യസ്തമായ ബോധവത്കരണ പരിപാടിയുമായി ചെന്നൈ കോർപ്പറേഷൻ.

തമിഴ്‌നാട്ടിൽ സാധാരണ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തുന്നത് ചെന്നൈയിലാണ്.

 

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 60 ശതമാനത്തിന് അടുത്തായിരുന്നു പോളിങ്.

 

ഇത്തവണ പോളിങ് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ഇതിനകം ഒട്ടേറെ ബോധവത്കരണ പരിപാടികൾ കോർപ്പറേഷൻ നടത്തിയിരുന്നു.

സ്‌കൂൾ, കോളേജ് വിദ്യാർഥികളെ പങ്കെടുപ്പിച്ച് മത്സരങ്ങളും റാലിയും സഘടിപ്പിച്ചിരുന്നു.

യുട്യൂബർമാർ അടക്കമുള്ളവരോടും വോട്ട് ചെയ്യുന്നതിന്റെ പ്രധാന്യത്തെക്കുറിച്ച് വിശദീകരിക്കാൻ അഭ്യർഥിച്ചിട്ടുണ്ട്

അതുകൊണ്ടുതന്നെ വിവിധ തരത്തിലുള്ള ഇഡ്ഢലിയുടെ പ്രദർശനമാണ് മറീന കടൽക്കരയിൽ ഇത്തവണ നടത്തിയത്.

വോട്ടിങ് യന്ത്രം, മഷി പുരണ്ട വിരൽ തുടങ്ങിയവയുടെ ആകൃതിയിൽ തയ്യാറാക്കിയ ഇഡ്ഢലിയാണ് പ്രദർശിപ്പിച്ചത്.

വിവിധ വലിപ്പത്തിലും നിറത്തിലുമുള്ള ഇഡ്ഢലി കാണാൻ ഒട്ടേറെ പേർ വന്നു. ഇവർക്ക് കോർപ്പറേഷൻ അധികൃതർ സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.

വിവിധ ധാന്യങ്ങൾ കൊണ്ട് തയ്യാറാക്കിയ ഇഡ്ഡലിയാണ് പ്രദർശിപ്പിച്ചതെന്ന് കോർപ്പറേഷൻ കമ്മിഷണർ ജെ.രാധാകൃഷ്ണൻ പറഞ്ഞു.

ഇഡ്ഡലി ആരോഗ്യത്തിന് ഗുണകരമാണെന്നത് പോലെ വോട്ടു ചെയ്യുന്നത് ജനാധിപത്യത്തിനും ഗുണകരമാണ് എന്ന സന്ദേശം നൽകാനാണ് പ്രദർശനം നടത്തിയതെന്ന് രാധാകൃഷ്ണൻ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts