Read Time:1 Minute, 7 Second
കുമളി : മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗർണമി ഉത്സവം ഇന്ന് നടക്കും. പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിലെ കാതൽ മേഖലയിലാണ് ക്ഷേത്രം.
ഇന്ന് രാവിലെ 5.30 മുതൽ പഞ്ചായത്ത് ബസ്‍ സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കൗണ്ടറിൽനിന്നും അതിർത്തി ചെക്ക് പോസ്റ്റിൽനിന്നും തീർഥാടകർക്ക് പാസ് ലഭിക്കും.
രാവിലെ ആറു മുതൽ 2.30 വരെ കുമളി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽനിന്ന് ജീപ്പുകൾ സർവീസ് നടത്തും.
മോട്ടോർ വാഹന വകുപ്പ്, വാഹനത്തിന്റെ രേഖകൾ പരിശോധിച്ചശേഷമായിരിക്കും പാസ് നൽകുക. പാസുള്ള വാഹനങ്ങൾ മാത്രമേ ചെക്ക് പോസ്റ്റിലൂടെ കടത്തിവിടൂ.
ഭക്ഷണം ഇലയിലോ കടലാസിലോ മാത്രമേ കൊണ്ടുവരാവൂ. വനമേഖലയിൽ ഫോട്ടോഗ്രഫി, വീഡിയോഗ്രഫി എന്നിവ അനുവദിക്കില്ല.