Read Time:59 Second
ചെന്നൈ : മൃഗങ്ങൾക്കും പക്ഷികൾക്കും വേനൽച്ചൂടിൽനിന്ന് രക്ഷനേടാൻ വണ്ടല്ലൂർ മൃഗശാലയിൽ പ്രത്യേക സൗകര്യങ്ങൾ.
ആനകൾ, ഹിപ്പോപൊട്ടാമസ്, കടുവകൾ തുടങ്ങിയവയ്ക്കായി പ്രത്യേക കുളങ്ങളും ഷവറും ക്രമീകരിച്ചിട്ടുണ്ട്.
ചിമ്പാൻസി അടക്കമുള്ളവയ്ക്കും ഇടയ്ക്കിടെ കുളിയ്ക്കുന്നതിനുള്ള സൗകര്യം ചെയ്യുന്നുണ്ട്.
പക്ഷികൾക്ക് വേണ്ടി കൂടിന് മുകളിൽ ചണച്ചാക്കുകൾ വിരിച്ചിട്ടുണ്ട്. കൂടുകളോട് ചേർന്ന ചെറിയ കുളങ്ങളും ഒരുക്കിരിക്കുന്നു.
മൃഗങ്ങളുടെ ഭക്ഷണക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. സിംഹങ്ങൾക്കും കടുവകൾക്കും പ്രത്യേകം തണുപ്പിച്ച ഇറച്ചിയാണ് നൽകുന്നത്.