0
0
Read Time:1 Minute, 16 Second
ചെന്നൈ: തമിഴ്നാട്ടിലെ കൊടുംചൂടിൽനിന്ന് ജനങ്ങൾക്ക് ആശ്വാസം പകരുന്നതിനായി ആയിരത്തിലധികം ഇടങ്ങളിൽ കുടിവെള്ള വിതരണ കേന്ദ്രങ്ങൾ ഒരുക്കാൻ സർക്കാർ.
299 ബസ് സ്റ്റാൻഡുകൾ, 68 ചന്തകൾ ഉൾപ്പെടെയുള്ള ഇടങ്ങളിലാണ് കുടിവെള്ള കേന്ദ്രങ്ങൾ സജ്ജമാക്കുക.
പൊതുസ്ഥലങ്ങളിൽ ഒ.ആർ.എസ്. ലായനി പാക്കറ്റുകളും വിതരണം ചെയ്യാൻ പൊതുജനാരോഗ്യ വകുപ്പ് അധികൃതർക്കു നിർദേശം നൽകി.
കഠിനമായ ചൂട് കാരണം ശാരീരിക ആഘാതങ്ങൾ ഉണ്ടാകാം. ശരിരത്തിലെ ജലസന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനായി വിവിധ പ്രദേശങ്ങളിൽ ജൂൺ 30 വരെ പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കും.
സംസ്ഥാനത്ത് നിലവിൽ താപനില 38 മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരിക്കുകയാണ്. ശക്തമായ ഉഷ്ണതരംഗത്തിനു സാധ്യതയുളളതായി കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.