ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടി വരും; ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി വാട്ട്സ്ആപ്പ്

0 0
Read Time:1 Minute, 44 Second

ചാറ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനത്തില്‍ വീട്ടുവീഴ്ചയ്‌ക്ക് നിര്‍ബന്ധിച്ചാല്‍ ഇന്ത്യയിൽ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടിവരുമെന്ന് വാട്‌സ്‌ആപ്പിന്റെ മുന്നറിയിപ്പ്.

ഡൽഹി ഹൈക്കോടതിയിലാണ് വാട്‌സ്‌ആപ്പ് ഇക്കാര്യം അറിയിച്ചത്.

സന്ദേശം അയക്കുന്നവര്‍ക്കും സ്വീകരിക്കുന്ന ആള്‍ക്കും മാത്രമേ അതിലെ ഉള്ളടക്കം കാണാന്‍ കഴിയൂവെന്ന് ഉറപ്പുവരുത്തുന്ന സാങ്കേതികവിദ്യയാണ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍.

എന്നാല്‍, രാജ്യത്തെ പുതിയ ഐടി നിയമം അനുസരിച്ച്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇതില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നാണ് വ്യവസ്ഥ.

ആദ്യം സന്ദേശം അയച്ചയാളെ തിരിച്ചറിയുന്നതിന് നിയമത്തില്‍ വ്യവസ്ഥയുണ്ട്.

ഇത് ചോദ്യംചെയ്താണ് ഫെയ്‌സ്ബുക്കും വാട്‌സ്‌ആപ്പും കോടതിയെ സമീപിച്ചത്. വാട്സാപ്പിന്റെ സ്വകാര്യത സവിശേഷതകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍.

അതുകൊണ്ടുതന്നെ ഈ സംവിധാനത്തിൽ വെള്ളം ചേർത്താൽ ഉപഭോക്താക്കളെ നഷ്ടപ്പെടുന്നതിനും ആഗോള തലത്തിൽ തന്നെ പ്രതിച്ഛായയെ ബാധിക്കുന്നതിനും കാരണമാകും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts