ചെന്നൈ : തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 70 ലക്ഷത്തിന്റെ സ്വർണം പിടികൂടി. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ എത്തിയ യാത്രക്കാരനെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ എയർ ഇന്റലിജൻസ് യൂണിറ്റ് പരിശോധിക്കുകയായിരുന്നു. ബാഗിൽ ഒന്നും കണ്ടെടുക്കാനായില്ല. പിന്നീട് രഹസ്യമുറിയിലെത്തിച്ച് പരിശോധിച്ചപ്പോൾ മലദ്വാരത്തിൽ ഒളിപ്പിച്ചനിലയിൽ മൂന്നുപാക്കറ്റുകളിലായി സ്വർണം കണ്ടെത്തുകയായിരുന്നു. യാത്രക്കാരന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിശദമായ അന്വേഷണം നടത്തുകയാണെന്ന് അധികൃതർ അറിയിച്ചു. മാർച്ചിൽ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ സിങ്കപ്പൂരിൽനിന്ന് എത്തിയ യാത്രക്കാരനിൽനിന്ന് 26.62 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തിരുന്നു.
Read MoreMonth: April 2024
ചൂട് കനക്കുന്നു: നാടെങ്ങും കുടിവെള്ള കേന്ദ്രങ്ങൾ സജ്ജമാക്കാൻ ഒരുങ്ങി സർക്കാർ
ചെന്നൈ: തമിഴ്നാട്ടിലെ കൊടുംചൂടിൽനിന്ന് ജനങ്ങൾക്ക് ആശ്വാസം പകരുന്നതിനായി ആയിരത്തിലധികം ഇടങ്ങളിൽ കുടിവെള്ള വിതരണ കേന്ദ്രങ്ങൾ ഒരുക്കാൻ സർക്കാർ. 299 ബസ് സ്റ്റാൻഡുകൾ, 68 ചന്തകൾ ഉൾപ്പെടെയുള്ള ഇടങ്ങളിലാണ് കുടിവെള്ള കേന്ദ്രങ്ങൾ സജ്ജമാക്കുക. പൊതുസ്ഥലങ്ങളിൽ ഒ.ആർ.എസ്. ലായനി പാക്കറ്റുകളും വിതരണം ചെയ്യാൻ പൊതുജനാരോഗ്യ വകുപ്പ് അധികൃതർക്കു നിർദേശം നൽകി. കഠിനമായ ചൂട് കാരണം ശാരീരിക ആഘാതങ്ങൾ ഉണ്ടാകാം. ശരിരത്തിലെ ജലസന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനായി വിവിധ പ്രദേശങ്ങളിൽ ജൂൺ 30 വരെ പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കും. സംസ്ഥാനത്ത് നിലവിൽ താപനില 38 മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെ…
Read Moreഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടി വരും; ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി വാട്ട്സ്ആപ്പ്
ചാറ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനത്തില്‍ വീട്ടുവീഴ്ചയ്ക്ക് നിര്‍ബന്ധിച്ചാല്‍ ഇന്ത്യയിൽ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടിവരുമെന്ന് വാട്സ്ആപ്പിന്റെ മുന്നറിയിപ്പ്. ഡൽഹി ഹൈക്കോടതിയിലാണ് വാട്സ്ആപ്പ് ഇക്കാര്യം അറിയിച്ചത്. സന്ദേശം അയക്കുന്നവര്‍ക്കും സ്വീകരിക്കുന്ന ആള്‍ക്കും മാത്രമേ അതിലെ ഉള്ളടക്കം കാണാന്‍ കഴിയൂവെന്ന് ഉറപ്പുവരുത്തുന്ന സാങ്കേതികവിദ്യയാണ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍. എന്നാല്‍, രാജ്യത്തെ പുതിയ ഐടി നിയമം അനുസരിച്ച് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇതില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നാണ് വ്യവസ്ഥ. ആദ്യം സന്ദേശം അയച്ചയാളെ തിരിച്ചറിയുന്നതിന് നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇത് ചോദ്യംചെയ്താണ് ഫെയ്സ്ബുക്കും വാട്സ്ആപ്പും കോടതിയെ സമീപിച്ചത്. വാട്സാപ്പിന്റെ സ്വകാര്യത സവിശേഷതകളിൽ ഏറ്റവും…
Read Moreവോട്ടർപ്പട്ടികയിൽ നിന്ന് നീക്കപ്പെട്ടതായ വിവാദം; കോയമ്പത്തൂരിൽ വീണ്ടും പോളിങ് ആവശ്യപ്പെട്ട് ഹർജി
ചെന്നൈ : കോയമ്പത്തൂർ ലോക്സഭാ മണ്ഡലത്തിൽ വോട്ടർപ്പട്ടികയിൽ നിന്ന് നീക്കപ്പെട്ടവർക്കുവേണ്ടി വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ഓസ്ട്രേലിയയിൽ ജോലിചെയ്യുന്ന കോയമ്പത്തൂർ സ്വദേശിയായ സ്വതന്ത്രഖന്നയാണ് ഹർജി നൽകിയത്. വോട്ടുചെയ്യുന്നതിനായി നാട്ടിലെത്തിയ ഇയാളുടെയും ഭാര്യയുടെയും പേര് വോട്ടർപ്പട്ടികയിലുണ്ടായിരുന്നില്ല. എന്നാൽ, മകളുടെ പേരുണ്ടായിരുന്നു. വോട്ടെടുപ്പിന് മുമ്പുതന്നെ തിരഞ്ഞെടുപ്പ് കമ്മിഷൻ അധികൃതരെ അറിയിച്ചിട്ടും വോട്ടുചെയ്യാൻ അനുവദിച്ചില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. തന്നെക്കൂടാതെ മണ്ഡലത്തിലുള്ള ആയിരക്കണക്കിന് ആളുകളുടെ പേര് വോട്ടർപ്പട്ടികയിൽനിന്ന് അനധികൃതമായി നീക്കിയിട്ടുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. ഇത്തരത്തിലുള്ള 60 പേരുടെ പട്ടിക ഹർജിക്കൊപ്പം നൽകിയിട്ടുണ്ട്. തങ്ങൾക്കുവേണ്ടി പ്രത്യേകം വോട്ടെടുപ്പ് നടത്തണമെന്നും…
Read Moreമോഷണ ശ്രമത്തിനിടെ ചെന്നൈയില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി
ചെന്നൈ: മലയാളി ദമ്പതികൾ ചെന്നൈയിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. എരുമേലി സ്വദേശികളായ ആയുർവേദ ഡോക്ടർ ശിവൻ നായർ (68) ഭാര്യ പ്രസന്ന (63) എന്നിവരാണ് കൊല്ലപ്പെട്ടത്. ചെന്നൈ ആവഡിക്കുസമീപം മുത്തുപുതുപ്പേട്ട് ഗാന്ധിനഗറിലാണ് സംഭവം. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് റിപ്പോർട്ട്. ഇവരുടെ വീട്ടിൽ നിന്ന് 100 പവനോളം സ്വർണം മോഷണം പോയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വീടിനോട് ചേര്‍ന്ന് ശിവന് നായര്‍ ക്ലിനിക്ക് നടത്തുന്നുണ്ട്. റിട്ടയേർഡ് അധ്യാപികയാണ് പ്രസന്നകുമാരി. ഞായറാഴ്ച വൈകീട്ടാണ് സംഭവം. രോഗികളെന്ന വ്യാജേന എത്തിയവരാണ് കൊലനടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച സൂചന. വീട്ടിനുള്ളില്‍നിന്ന് ബഹളംകേട്ട…
Read Moreകൊടൈക്കനാലിലേക്ക് വിശ്രമത്തിനായി യാത്ര തിരിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ
ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ക്ഷീണം മാറ്റാൻ മുഖ്യന്ത്രി എം.കെ. സ്റ്റാലിൻ കൊടൈക്കനാലിലേക്ക്. ഒരാഴ്ചയോളം വിശ്രമിക്കുന്നതിനുവേണ്ടി കുടുംബസമേതം തിങ്കളാഴ്ച ചെന്നൈയിൽനിന്ന് കൊടൈക്കനാലിലേക്ക് പോകും. അവിടെയുള്ള റിസോർട്ടിൽ മേയ് നാലുവരെയുണ്ടാകുമെന്നാണ് ഡി.എം.കെ. വൃത്തങ്ങൾ നൽകുന്ന സൂചന. മുഖ്യമന്ത്രിയുടെ സന്ദർശത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പോലീസും ജില്ലാ ഭരണകൂടവും ആരംഭിച്ചു. ഇതിന് മുമ്പും തിരഞ്ഞെടുപ്പിന് ശേഷം വിശ്രമത്തിനായി സ്റ്റാലിൻ കൊടൈക്കനാലിൽ താമസിച്ചിട്ടുണ്ട്. 2021 നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം കൊച്ചുമക്കൾ അടക്കമുള്ളവരുമായി ഇവിടെ ഒരു റിസോർട്ടിൽ താമസിച്ചിരുന്നു. ഇത്തവണ മാലിദ്വീപിൽ പോകുന്നുവെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാൽ ഇത്തവണയും കൊടൈക്കനാലിൽ…
Read Moreപഠിച്ചിറങ്ങുന്ന ഡോക്ടർമാർ സർക്കാർ ആശുപത്രികളിൽ ജോലിചെയ്യാൻ വിമുഖത കാട്ടുന്നു; മദ്രാസ് ഹൈക്കോടതി
ചെന്നൈ : പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന ഡോക്ടർമാർ സർക്കാരാശുപത്രികളിൽ ജോലിചെയ്യാൻ വിമുഖത കാട്ടുന്നതിനെ ശാസിച്ച് മദ്രാസ് ഹൈക്കോടതി. ഡോക്ടർമാരുടെ ഇത്തരം സമീപനത്തിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി ഇത് പാവപ്പെട്ട രോഗികളോടുള്ള നീതിനിഷേധമാണെന്നു കുറ്റപ്പെടുത്തി. സ്പെഷ്യലൈസ്ഡ് വിഷയങ്ങളിൽ പഠിക്കുന്ന ഡോക്ടർമാർക്കായി സർക്കാർ ധാരാളം പണം ചെലവഴിക്കുന്നു. പഠനം പൂർത്തിയാക്കിയശേഷം അവർ സർക്കാരാശുപത്രികളിൽ ജോലിചെയ്യാൻ വിസമ്മതിക്കുന്നത് അവിടെ ചികിത്സ തേടിയെത്തുന്ന പാവപ്പെട്ടവരുടെ അടിസ്ഥാന അവകാശങ്ങൾ ഹനിക്കുന്ന നടപടിയാണ്. ഡോക്ടർമാരുടെ ഇത്തരം മനോഭാവത്തെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം വ്യക്തമാക്കി. ചെന്നൈയിലെ സ്റ്റാൻലി മെഡിക്കൽ കോളേജ്, ചെങ്കൽപ്പെട്ട്…
Read Moreഎഗ്മോർ – ചെന്നൈ ബീച്ച് നാലാം റെയിൽവേ പാത നിർമാണം ഓഗസ്റ്റിൽ പൂർത്തിയാകും; കൂടുതൽ എക്സ്പ്രസ് തീവണ്ടികൾ ഓടിക്കാൻ സഹായകരമാകും
ചെന്നൈ : എഗ്മോറിൽ നിന്ന് ചെന്നൈ ബീച്ചിലേക്കുള്ള നാലാം റെയിൽവേട്രാക്കിന്റെ നിർമാണം ഈവർഷം ഓഗസ്റ്റിൽ പൂർത്തിയാകും. 4.3 കിലോമീറ്ററിൽ 279 കോടി രൂപ ചെലവിലാണ് നാലാം റെയിൽവേപ്പാതയുടെ നിർമാണം നടക്കുന്നത്. നിർമാണം പൂർത്തിയായാൽ എഗ്മോർ റെയിൽവേ സ്റ്റേഷനിൽനിന്ന് ചെന്നൈ ബീച്ചുവഴി മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടുതൽ തീവണ്ടി സർവീസുകൾ നടത്താൻകഴിയും. എഗ്മോർ-ചെന്നൈ ബീച്ച് നാലാംപാതയുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാനായി വേളാച്ചേരിയിൽനിന്ന് ചെന്നൈ ബീച്ച് വരെയുള്ള മാസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (എം.ആർ.ടി.എസ്.) കഴിഞ്ഞവർഷം ഓഗസ്റ്റ് 27 മുതൽ വേളാച്ചേരിയിൽനിന്ന് ചിന്താദിരിപ്പേട്ട റെയിൽവേസ്റ്റേഷൻ വരെയാക്കി ചുരുക്കിയിരുന്നു. തുടർന്നുള്ള…
Read Moreനെൽച്ചാക്ക് തലയിൽ ചുമന്ന് 62-കാരനായ പുതുച്ചേരി മുൻമന്ത്രി
ചെന്നൈ : നെൽച്ചാക്ക് തലയിൽ ചുമക്കുന്ന പുതുച്ചേരി മുൻമന്ത്രി. കോൺഗ്രസ് നേതാവും മുൻകൃഷിമന്ത്രിയുമായ ആർ. കമലക്കണ്ണനാണ് നെൽച്ചാക്കുകൾ തലയിൽ ചുമന്നത്. വാഹനത്തിൽനിന്ന് നെൽവിത്തുകളടങ്ങിയ ചാക്കുകൾ 62-കാരനായ കമലക്കണ്ണൻ തലയിൽ ചുമന്നുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ സമീപംനിന്ന് ഒരാൾ മൊബൈൽ ക്യാമറയിൽ പകർത്തുകയായിരുന്നു. ഞങ്ങൾ വോട്ടുചെയ്താൽ താങ്കൾ ഈ ജോലി ചെയ്യുമോയെന്ന് വീഡിയോ പകർത്തുന്നയാൾ ചോദിച്ചപ്പോൾ ഇത് വോട്ടിനല്ലെന്നും ഭക്ഷണത്തിനുള്ള അരിയുണ്ടാക്കാനാണെന്നും കമലക്കണ്ണൻ പ്രതികരിച്ചു. വീട്ടിൽ പശുവുണ്ടെന്നും പാലും തൈരും കിട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതുച്ചേരി കേന്ദ്രഭരണപ്രദേശത്തിലെ കാരയ്ക്കൽ മേഖലയിലെ തിരുനള്ളാർ മണ്ഡലത്തിൽനിന്ന് മൂന്നുതവണ എം.എൽ.എ.യായിരുന്ന കമലക്കണ്ണൻ വി.…
Read Moreചൂട് കനക്കുന്നു : വേനൽക്കാലത്ത് വണ്ടല്ലൂർ മൃഗശാലയിൽ മൃഗങ്ങളെ തണുപ്പിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി അധികൃതർ
ചെന്നൈ : മൃഗങ്ങൾക്കും പക്ഷികൾക്കും വേനൽച്ചൂടിൽനിന്ന് രക്ഷനേടാൻ വണ്ടല്ലൂർ മൃഗശാലയിൽ പ്രത്യേക സൗകര്യങ്ങൾ. ആനകൾ, ഹിപ്പോപൊട്ടാമസ്, കടുവകൾ തുടങ്ങിയവയ്ക്കായി പ്രത്യേക കുളങ്ങളും ഷവറും ക്രമീകരിച്ചിട്ടുണ്ട്. ചിമ്പാൻസി അടക്കമുള്ളവയ്ക്കും ഇടയ്ക്കിടെ കുളിയ്ക്കുന്നതിനുള്ള സൗകര്യം ചെയ്യുന്നുണ്ട്. പക്ഷികൾക്ക് വേണ്ടി കൂടിന് മുകളിൽ ചണച്ചാക്കുകൾ വിരിച്ചിട്ടുണ്ട്. കൂടുകളോട് ചേർന്ന ചെറിയ കുളങ്ങളും ഒരുക്കിരിക്കുന്നു. മൃഗങ്ങളുടെ ഭക്ഷണക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. സിംഹങ്ങൾക്കും കടുവകൾക്കും പ്രത്യേകം തണുപ്പിച്ച ഇറച്ചിയാണ് നൽകുന്നത്.
Read More