Read Time:1 Minute, 15 Second
ചെന്നൈ: കടലൂർ ജില്ലയിലെ കടുമണ്ണാർകോവിലിനടുത്ത് മുതലയുടെ കടിയേറ്റ് വയോധികക്ക് പരിക്കേറ്റു.
കാട്ടുമണ്ണാർകോവിലിനടുത്ത് നാട്ടുകഞ്ഞാൻകൊല്ലായി സ്വദേശിയാണ് വൈദ്യനാഥൻ്റെ ഭാര്യ ചിന്നമ്മ (70) യ്ക്കാണ് മുതലയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
ഇന്നലെ കൊല്ലിടം പുഴയോരത്ത് ആടുകളെ മേയ്ക്കാൻ കൊണ്ടുപോയി. ഈ സമയം പുഴയോരത്ത് കിടന്ന മുതല പെട്ടെന്ന് ചിന്നമ്മയുടെ കാലിൽ കടിക്കുകയായിരുന്നു. വൃദ്ധയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് മുതലയുടെ കയ്യിൽ നിന്ന് ചിന്നമ്മയെ രക്ഷിച്ചത്.
മുതലയുടെ കടിയേറ്റ് ചിന്നമ്മയുടെ ഇടതുകാലിന് സാരമായി പരിക്കേറ്റിരുന്നു. പിന്നീട് ജയങ്കണ്ടം സർക്കാർ ആശുപത്രിയിൽ ചിന്നമ്മയെ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.