ഊട്ടി, കൊടൈക്കനാൽ സന്ദർശനത്തിന് ഇ-പാസ്: കേരളത്തിനടക്കം തിരിച്ചടിയാകും

tourism
0 0
Read Time:2 Minute, 45 Second

ചെന്നൈ : ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാൻ ഇ-പാസ് ഏർപ്പെടുത്താനുള്ള ഹൈക്കോടതി ഉത്തരവ് കേരളത്തിൽനിന്നടക്കമുള്ള വിനോദസഞ്ചാരികൾക്ക് തിരിച്ചടിയാകും.

കൊച്ചി മുതൽ മലബാർ മേഖലയിൽനിന്നുള്ളവരടക്കം ആയിരങ്ങളാണ് ഓരോ സീസണിലും ഊട്ടിയിലെത്തുന്നത്. ഇതിനായി നേരത്തേ മുതൽതന്നെ ടൂർ പാക്കേജുകൾ ടൂർ ഓപ്പറേറ്റർമാരുമായി ആലോചിച്ച് ഉറപ്പിച്ചിട്ടുണ്ടാകും. വാഹനങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോട്ടലുകളും ബുക്ക് ചെയ്തിട്ടുമുണ്ടാകും.

സീസൺ അടുത്തിരിക്കെ ഇത്തരത്തിലൊരു നിയന്ത്രണം ഏർപ്പെടുത്തുന്നത് ടൂർ ഓപ്പറേറ്റർമാരുടെ ബിസിനസിനെ കാര്യമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൂടാതെ ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനം ഇ-പാസ് വഴിയാക്കണമെന്ന മദ്രാസ് ഹൈക്കോടതിവിധിയിൽ എതിർപ്പുമായി വ്യാപാരികളും രംഗത്ത് എത്തി കഴിഞ്ഞു.

മാർച്ചുമുതൽ ജൂൺവരെയുള്ള കാലയളവിലാണ് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ ഊട്ടിയിലെത്താറുള്ളത്. ഈ സമയത്ത് ഇ-പാസ് ഏർപ്പെടുത്തിയാൽ സഞ്ചാരികൾ കുറയുമെന്നും ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പട്ടിണിയിലാകുമെന്നും വ്യാപാരികൾ കുറ്റപ്പെടുത്തി.

‘‘ഇ-പാസ് ഏർപ്പെടുത്തിയാൽ കോവിഡ് കാലത്തെപ്പോലെ വിനോദസഞ്ചാരമേഖല നിർജീവമാകും. വിനോദസഞ്ചാരികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകും’’-അവർ ആരോപിച്ചു.

ഊട്ടിയിൽ പ്രതിദിനം രണ്ടായിരം വാഹനങ്ങൾ വന്നിരുന്ന സ്ഥാനത്ത് നിലവിൽ 20,000 വാഹനങ്ങളാണ് ദിവസവും എത്തുന്നതെന്നാണ് കണക്ക്.

ഇത് ഊട്ടിയുടെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇതുസംബന്ധിച്ച് പഠനം നടത്താൻ ബെംഗളൂരു ഐ.ഐ.എം., ചെന്നൈ ഐ.ഐ.ടി. എന്നിവയെ ചുമതലപ്പെടുത്താനും സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts