ഇനി ‘നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട’; സുപ്രീംകോടതി വിധി ഇങ്ങനെ

0 0
Read Time:2 Minute, 15 Second

ഡല്‍ഹി: നഴ്‌സിങ് പഠനം കഴിഞ്ഞുള്ള ഒരുവര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി.

നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന കേരള സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ശരിവച്ചു.

സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുകൊണ്ടുള്ള സ്വകാര്യ ആശുപത്രികളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി.

നാലുവര്‍ഷത്തെ പഠനത്തിനിടെ ആറുമാസം പരിശീലനം ലഭിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

നഴ്‌സിങ് പഠനം കഴിഞ്ഞ് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ജോലിക്ക് കയറാനാകൂ എന്ന വ്യവസ്ഥ നേരത്തെയുണ്ടായിരുന്നു.

ഈ വ്യവസ്ഥയാണ് സംസ്ഥാന സർക്കാർ തിരുത്തിയത്.

നാലുവര്‍ഷത്തെ നഴ്‌സിങ് പഠനത്തിന് പുറമെ ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം കൂടി പൂര്‍ത്തിയാക്കിയാലേ കേരളത്തില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാകുമായിരുന്നുള്ളൂ.

ഇതുമൂലം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഒരു വര്‍ഷം നഷ്ടപ്പെടുന്നതായി നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിരുന്നു.

ഇതേത്തുടര്‍ന്നാണ് നിര്‍ബന്ധിത പരിശീലനം സര്‍ക്കാര്‍ ഒഴിവാക്കിയത്.

ഇതു പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ടാണ് സ്വകാര്യ ആശുപത്രികളുടെ സംഘടന സുപ്രീംകോടതിയെ സമീപിച്ചത്.

പഠനത്തിന് ശേഷം ജോലിക്ക് എടുക്കുമ്പോള്‍, പരിശീലനത്തിന് ശേഷം നേരിട്ട് ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും സംഘടനകള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ സംഘടനകളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts