0
0
Read Time:1 Minute, 9 Second
ചെന്നൈ : കനത്തചൂട് വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും ആവിൻ പാൽ, പാലുത്പന്ന വിതരണം തടസ്സപ്പെടില്ലെന്ന് തമിഴ്നാട് ക്ഷീരവികസന മന്ത്രി മനോ തങ്കരാജ് വ്യക്തമാക്കി.
ആവിൻ പാലിന്റെയും മോര്, ഐസ്ക്രീം തുടങ്ങിയ പാലുത്പന്നങ്ങളുടെയും ഉത്പാദനം അനുദിനം വർധിപ്പിക്കുന്നുണ്ടെങ്കിലും ആവശ്യവും വർധിച്ചുവരുകയാണ്.
ചൂടുകാരണം പാലുത്പാദനം കുറയുന്നുണ്ട്. എന്നാൽ അത് വിതരണശൃംഖലയെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ആവിൻ മോര് വിൽപ്പന കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 2024 ഏപ്രിലിൽ 25 ശതമാനം വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.
ഐസ്ക്രീം വിൽപ്പനയിൽ 15 ശതമാനം വർധനയുണ്ടായി. 120 ഇനം ഐസ്ക്രീമുകളാണ് ആവിൻ വിപണിയിലിറക്കിയിട്ടുള്ളത്.