Read Time:1 Minute, 6 Second
ചെന്നൈ : ചെന്നൈയിലും തമിഴ്നാടിന്റെ പലജില്ലകളിലും മഴ പെയ്തു.
ചെന്നൈ സെൻട്രൽ, എഗ്മോർ, പുരുഷവാക്കം, ഗിണ്ടി, കോടമ്പാക്കം, നുങ്കമ്പാക്കം, സൈദാപ്പേട്ട്, ആലന്തൂർ, മീനമ്പാക്കം, സൈദാപ്പേട്ട, ആലന്തൂർ, മീനമ്പാക്കം, ക്രോംപ്പേട്ട, പല്ലാവരം, അശോക് നഗർ, അഡയാർ, മൈലാപ്പൂർ, വടപളനി, താംബരം,വണ്ണാരപ്പേട്ട, തൗസന്റ് ലൈറ്റ്സ്, നന്ദനം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ മിതമായ മഴ പെയ്തു.
അതോടെ കടുത്ത ചൂടിൽ നിന്ന് നഗരത്തിന് അല്പം ആശ്വാസം ലഭിച്ചു. കടലൂർ, വിഴുപുരം, കള്ളക്കുറിച്ചി എന്നീ ജില്ലകളിലും മഴ പെയ്തു.
അടുത്ത അഞ്ചുദിവസം കൂടി തമിഴ്നാടിന്റെ പല ജില്ലകളിലും ശക്തമായമഴ പെയ്യുമെന്ന് കാലാവസ്ഥാകേന്ദ്രത്തിൽ നിന്ന് അറിയിച്ചു.