ഉസ്മാൻ റോഡിലെ മേൽപ്പാലത്തിന്റെ ഒരുഭാഗം പൊളിച്ചുതുടങ്ങി; പ്രവർത്തികൾ ഈ വർഷ അവസാനത്തോടെ തീർക്കാൻ നീക്കം

0 0
Read Time:1 Minute, 3 Second

ചെന്നൈ : ടി. നഗറിലെ ഉസ്മാൻ റോഡിലെ മേൽപ്പാലം സി.ഐ.ടി. നഗറിലേക്ക് നീട്ടുന്നതിന്റെ ഭാഗമായി പാലത്തിന്റെ ഒരുഭാഗത്തെ 120 മീറ്റർ ദൂരത്തിലുള്ള ഭാഗം പൊളിച്ചുമാറ്റുന്ന പണി തുടങ്ങി.

രംഗനാഥൻ സ്ട്രീറ്റിന് സമീപമായുള്ള ഭാഗമാണ് പൊളിക്കുന്നത്. സി.ഐ.ടി. നഗറിലേക്ക് നീണ്ടുന്നതോടെ പാലത്തിന്റെ നീളം 1.2 കിലോമീറ്ററായി വർധിക്കും.

പ്രവൃത്തികൾ ഡിസംബറിന് മുമ്പായി തീർക്കാനാണുനീക്കം. പാലം നിർമാണത്തിന്റെ ഭാഗമായി ടി. നഗറിൽ ഗതാഗത സംവിധാനത്തിൽ മാറ്റംവരുത്തിയിട്ടുണ്ട്.

നിർമാണം പൂർത്തിയാകുന്നതോടെ ടി. നഗറിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് അധികൃതർ പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts