Read Time:1 Minute, 3 Second
ചെന്നൈ : ടി. നഗറിലെ ഉസ്മാൻ റോഡിലെ മേൽപ്പാലം സി.ഐ.ടി. നഗറിലേക്ക് നീട്ടുന്നതിന്റെ ഭാഗമായി പാലത്തിന്റെ ഒരുഭാഗത്തെ 120 മീറ്റർ ദൂരത്തിലുള്ള ഭാഗം പൊളിച്ചുമാറ്റുന്ന പണി തുടങ്ങി.
രംഗനാഥൻ സ്ട്രീറ്റിന് സമീപമായുള്ള ഭാഗമാണ് പൊളിക്കുന്നത്. സി.ഐ.ടി. നഗറിലേക്ക് നീണ്ടുന്നതോടെ പാലത്തിന്റെ നീളം 1.2 കിലോമീറ്ററായി വർധിക്കും.
പ്രവൃത്തികൾ ഡിസംബറിന് മുമ്പായി തീർക്കാനാണുനീക്കം. പാലം നിർമാണത്തിന്റെ ഭാഗമായി ടി. നഗറിൽ ഗതാഗത സംവിധാനത്തിൽ മാറ്റംവരുത്തിയിട്ടുണ്ട്.
നിർമാണം പൂർത്തിയാകുന്നതോടെ ടി. നഗറിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് അധികൃതർ പറയുന്നു.