കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസില്‍ സര്‍വ്വീസ് പ്രതിസന്ധി തുടരുന്നു.
കണ്ണൂര്‍, നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ വിമാന സര്‍വ്വീസുകള്‍ ഇന്നും മുടങ്ങും.
കണ്ണൂരില്‍ നിന്നും എട്ട് സര്‍വ്വീസുകളും കൊച്ചിയില്‍ നിന്ന് അഞ്ച് സര്‍വ്വീസുകളുമാണ് റദ്ദാക്കിയത്.
കൂട്ട അവധിയെടുത്ത ജീവനക്കാര്‍ തിരികെയെത്താത്തതാണ് സര്‍വ്വീസ് മുടങ്ങാന്‍ കാരണം.
കണ്ണൂരില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന ഷാര്‍ജ, ദുബായ്, ദമാം, റിയാദ്, അബുദാബി, റാസല്‍ ഖൈമ, മസ്കറ്റ്, ദോഹ സര്‍വ്വീസുകളും കൊച്ചിയില്‍ നിന്നുള്ള ദമാം, മസ്കറ്റ്, ബെംഗളൂരു, കൊല്‍ക്കത്ത, ഹൈദരാബാദ് സര്‍വ്വീസുകളുമാണ് റദ്ദാക്കിയത്.
അതേസമയം തിരുവനന്തപുരത്ത് നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെട്ടു.
1.10 നുള്ള അബുദാബി വിമാനമാണ് പുറപ്പെട്ടത്. കണ്ണൂരില്‍ നിന്നും വൈകിട്ട് പുറപ്പെടേണ്ട ഷാര്‍ജ, ദുബായ് വിമാനങ്ങളും സര്‍വ്വീസ് നടത്തുമെന്നാണ് വിവരം.