അഞ്ച് വർഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ കാട്ടുതീയുണ്ടായത് തമിഴ്‌നാട്ടിൽ

fire
0 0
Read Time:2 Minute, 28 Second

ചെന്നൈ : മൂന്നരമാസത്തിനിടെ തമിഴ്‌നാട്ടിൽ 217 ഇടങ്ങളിൽ കാട്ടുതീയുണ്ടായ സാഹചര്യത്തിൽ വനംവകുപ്പ് ജാഗ്രത ശക്തിപ്പെടുത്തി.

ഫെബ്രുവരി ഒന്നുമുതൽ മേയ് പകുതി വരെയാണ് 217 ഇടങ്ങളിൽ കാട്ടുതീ പടർന്നത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കാട്ടുതീയുണ്ടായതും തമിഴ്‌നാട്ടിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഒരുവർഷത്തിനുള്ളിൽ ഏറ്റവുമധികം കാട്ടുതീയുണ്ടായത് കൊടൈക്കനാലിലും വെല്ലൂരിലും ശിവഗംഗയിലുമാണ്.

ഇതുമൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ വേനൽക്കാലം കഴിഞ്ഞാലുടൻ സർവേ നടത്തുമെന്ന് വനംവകുപ്പ് അറിയിച്ചു.

മുൻകരുതൽ നടപടികൾ ശക്തിപ്പെടുത്തണമെങ്കിൽ വേനൽക്കാലം അവസാനിക്കണം.

ജീവനക്കാർക്ക് കൂടുതൽ പരിശീലനം നൽകൽ, പൊതുജനങ്ങൾക്കായി ബോധവത്കരണ പരിപാടികൾ തുടങ്ങിയവ ആസൂത്രണംചെയ്തിട്ടുണ്ട്.

തീകെടുത്താനുള്ള അത്യാധുനിക ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലകൾ കേന്ദ്രീകരിച്ച് കാട്ടുതീ നിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കും.

തീപ്പിടിത്തമുണ്ടായാൽ എളുപ്പം അറിയാനായി പുത്തൻ സാങ്കേതികസംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്.

പലയിടങ്ങളിലും 24 മണിക്കൂറിനകം 97 ശതമാനം തീയണച്ച് ആഘാതം കുറയ്ക്കാൻ സാധിച്ചതായും വനംവകുപ്പ് അറിയിച്ചു.

നവംബർമുതൽ ജൂൺവരെയാണ് ഇന്ത്യയിൽ കാട്ടുതീ കാലമായി കണക്കാക്കപ്പെടുന്നത്.

വേനൽ കടുക്കുന്ന ഏപ്രിലിലും മേയിലുമാണ് ഏറ്റവും രൂക്ഷം. കാട്ടുതീക്ക് പിന്നിൽ മനുഷ്യനിർമിതവും പ്രകൃതിദത്തവുമായ കാരണങ്ങളുണ്ട്.

വലിച്ചെറിയുന്ന സിഗരറ്റുകൾ, അവശിഷ്ടങ്ങൾ കത്തിക്കൽ തുടങ്ങിയവ മനുഷ്യരുടെ ഭാഗത്തുനിന്നുണ്ടാകുന്നതാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts