0
0
Read Time:1 Minute, 28 Second
ചെന്നൈ : ഓൺലൈൻ റമ്മിയിൽ പണം നഷ്ടപ്പെട്ട ദുഃഖത്തിൽ ഫിസിയോതെറാപ്പി വിദ്യാർഥി വീട്ടിൽ തൂങ്ങിമരിച്ചു.
ചെന്നൈ ജെ.ജെ.നഗറിലെ മുനുസ്വാമിയുടെ മകൻ ധനുഷ്‌കുമാറി(23)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
തിരുനെൽവേലിയിലെ മെഡിക്കൽ കോളേജിൽ ഫിസിയോതെറാപ്പി മൂന്നാംവർഷ വിദ്യാർഥിയാണ് ധനുഷ്‌കുമാർ.
ഓൺലൈൻ റമ്മി കളിക്കുന്നത് ഇയാളുടെ പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ധനുഷ്‌കുമാർ പിതാവിനോട് 24,000 രൂപ ആവശ്യപ്പെട്ടു. എന്നാൽ, പിതാവ് 4000 രൂപ മാത്രമാണ് നൽകിയത്.
തുടർന്ന് മുറിയിൽക്കയറി കതകടച്ച ധനുഷ്‌കുമാർ ഏറെ നേരെമായിട്ടും പുറത്തുവരാത്തതിനെ തുടർന്ന് മുനുസ്വാമി കുറുക്കുപ്പേട്ട പോലീസിനെ അറിയിച്ചു.
പോലീസ് എത്തി കതകുപൊളിച്ച് നോക്കിയിപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സ്റ്റാൻലി മെഡിക്കൽ കോളേജിലേക്ക് മാറ്റി.