തമിഴ്‌നാട്ടിൽ 100 ​​യൂണിറ്റ് സൗജന്യ വൈദ്യുതി റദ്ദാക്കില്ല: വൈദ്യുതി ബോർഡിൻ്റെ വിശദീകരണം

0 0
Read Time:3 Minute, 28 Second

ചെന്നൈ: തമിഴ്‌നാട്ടിൽ 100 ​​യൂണിറ്റ് സൗജന്യ വൈദ്യുതി റദ്ദാക്കുമെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരം വാസ്തവ വിരുദ്ധമാണെന്ന് വൈദ്യുതി ബോർഡിൻ്റെ വിശദീകരണം.

ഒരേ പേരിൽ ഒന്നിലധികം വൈദ്യുതി കണക്ഷനുകൾ ഒറ്റ കണക്ഷനായി ബന്ധിപ്പിക്കുമെന്നും കണക്ഷനുള്ള കണക്ഷനുകൾക്ക് 100 യൂണിറ്റ് സൗജന്യ വൈദ്യുതി റദ്ദ് ചെയ്യുമെന്നുമുള്ള വിവരങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഈ വിവരം വാസ്തവ വിരുദ്ധമാണെന്നാണ് വൈദ്യുതി ബോർഡിൻ്റെ വിശദീകരണം. വൈദ്യുതി ബോർഡ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു: “100 യൂണിറ്റ് സൗജന്യ വൈദ്യുതിയെക്കുറിച്ചുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും പ്രചരിക്കുന്നത് ശരിയല്ല.

ഗാർഹിക വൈദ്യുതി കണക്ഷനുവേണ്ടി തമിഴ്നാട് പവർ ബോർഡ് നൽകുന്ന 100 യൂണിറ്റ് സൗജന്യ വൈദ്യുതി മുടങ്ങിയിട്ടില്ല.

തമിഴ്‌നാട് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ നിഷ്‌കർഷിച്ച മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഉപയോഗിക്കുന്ന വൈദ്യുതി കണക്ഷനുകൾ മാത്രം കണ്ടെത്തി ഏകോപിപ്പിക്കുന്ന ദൗത്യമാണ് ഇപ്പോൾ നടക്കുന്നത്.

അതുപോലെ വീട്ടാവശ്യങ്ങൾക്ക് ലഭിച്ച വൈദ്യുതി കണക്ഷൻ കമ്മിഷൻ്റെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി അത് പൊതു ആവശ്യത്തിന് ഉപയോഗിക്കുന്നതന്നെന്ന് കണ്ടെത്താൻ അന്വേഷണത്തെ നടത്തും. അത്തരത്തിലുള്ള വൈദ്യുതി കണക്ഷനുകൾ മാത്രം കണ്ടെത്തി ഉചിതമായ വൈദ്യുതി നിരക്കിൽ മാറ്റം വരുത്തുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.

അതിനാൽ, കമ്മീഷൻ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി വൈദ്യുതി കണക്ഷനുകൾ ഉപയോഗിക്കുകയാണെങ്കിൽ അതിന് എതിരെ കൃത്യമായ നടപടി ഉണ്ടടയിരിക്കും അത്തരത്തിൽ, വൈദ്യുതി ബോർഡിന് ഉണ്ടാകുന്ന നഷ്ടം തടയാൻ അവരുടെ 100 യൂണിറ്റ് സൗജന്യ വൈദ്യുതി വെട്ടിച്ചുരുക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു,

അതല്ലാതെ 100 യൂണിറ്റ് സൗജന്യ വൈദ്യുതി തുടരുന്നതിൽ പൊതുജനങ്ങളും ഗാർഹിക വൈദ്യുതി ഉപയോക്താക്കളും ആശങ്കപ്പെടേണ്ടതില്ല.

കൂടാതെ ഗാർഹിക വൈദ്യുതി കണക്ഷനുകൾക്ക് നിലവിൽ നൽകുന്ന 100 യൂണിറ്റ് സൗജന്യ വൈദ്യുതിയും നിർത്തില്ല. അത് തുടർന്നും നൽകുമെന്ന് ഇതിനാൽ വ്യക്തമാക്കുന്നുവെന്നും പത്രക്കുറുപ്പിൽ വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts